എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂള് ,പള്ളുരുത്തിയുടെ വെബ് ലൊകത്തേക്ക് സ്വാഗതം.നമ്മുടെ മികവുകളും,ചിന്തകളും,സര്ഗ്ഗഭാവനകളും ഈ വേദിയില്‍ പങ്കുവെക്കാം.വിദ്യാലയം എന്ന ആശയവും, ആശംസകളും നല്‍കി അനുഗ്രഹിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെയും, ഈ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ മഹദ്വ് വ്യക്തികളെയും നമിക്കുന്നു.ഇവിടെ പ്രകാശ സ്രൊതസ്സുകളായിരുന്ന പൂര്‍വികരായ ഗുരുശ്രേഷ്ടരെ,ലൊകമെംബാടും വ്യാപരിക്കുന്ന പ്രിയ ശിഷ്യരെ, സുസ്വാഗതം.
Saturday, June 5, 2010
ആദര്‍ശിനു സമ്മാനം
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി സംരക്ഷിച്ച് ഭൂമിയിലെ ജീവജാലങ്ങളെ നിലനിറുത്തുക എന്ന ആഹ്വാനം വിദ്യാര്‍ദ്ധികള്‍ക്ക് നല്‍കിക്കൊണ്ട് സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.
പരിസ്ഥിതി ദിനാചരണ സമ്മേളനം എസ് ഡി.പി വൈ.ബൊയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന്‍ ശ്രീ സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റെര്‍ ശ്രീ കെ.എന്‍ സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ശ്രീ എന്‍.എസ്.റൊഷന്‍ ( പ്രസിഡന്റ്, പി.ടി.എ ) ആശംസ പ്രസംഗം നടത്തി.9-)0 ക്ലാസ് വിദ്യാര്‍ഥി അരുണ്‍ പ്രദീപും പ്രസംഗിച്ചു.ശ്രീ ബിബിന്‍ മാസ്റ്ററും പരിസ്ഥിതി ക്ലബ് അംഗങ്ങളും ചേര്‍ന്ന് പരിസ്ഥിതി ഗാനം ആലപിച്ചു. പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേത്രുത്വത്തില്‍ സ്കൂള്‍ പരിസരത്ത് മരത്തൈകള്‍ നട്ടുപിടിപ്പിച്ചു.
Tuesday, June 1, 2010
പ്രവേശനൊത്സവം

രാവിലെ 9.45

എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂള്‍ കവാടത്തില്‍ പുതിയ അദ്ധ്യായനവര്‍ഷത്തിന്റെ സുഗന്ധം പരന്നു.ചെണ്ട മേളം ഉയര്‍ന്നു.പ്രവേശനൊത്സവത്തിന്റെ കാഹളം.പുതിയ ഉടുപ്പും,പുതിയ ബാഗും,പുതിയ പുസ്തകങ്ങളുമായി ബാല്യകൌമാരങ്ങള്‍ അക്ഷരതിരുമുറ്റത്തേക്ക് വലതുകാല്‍ വെച്ചു കയറുന്നു.
സ്കൂള്‍ അങ്കണത്തില്‍ നടന്ന പ്രവേശനൊത്സവ ചടങ്ങില്‍ കൊച്ചി കൊര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ശ്രീ ടി.കെ
ഷംസുദ്ദിന്‍ അധ്യക്ഷത വഹിച്ചു.പ്രവേശനൊത്സവം പള്ളൂരുത്തിയുടെ ബഹുമാനപ്പെട്ട എം.എല്‍.എ.ശ്രീ സി.എം.ദിനേശ് മണി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ എന്‍.എസ് റൊഷന്‍, പി.ടി.എ.അംഗം ശ്രീ ജയിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ് മാസ്ടര്‍ ശ്രീ കെ എന്‍.സതീശന്‍ സ്വാഗതവും,ശ്രീ എം.എന്‍.സന്തൊഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.ചെണ്ടമേളത്തിന്റെ അകമ്പടിയൊടെയാണ് നവാഗതരായ വിദ്യാര്‍ഥികളെ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് മധുരപലഹാരം നല്‍കി സന്തൊഷിപ്പിച്ചു.Saturday, May 15, 2010
SSLC Toppers
എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം നേടിയ മിടുക്കന്മാര്‍.
1.Saheel.P.Y........... A+ A+ A+ A+ A+ A+ A+ A+ B+ A+ ( 9 A+, 1B+)
2.Arundas...............A+ A+ A A+ A+ A A A+ A+ A+ ( 7A+, 3A)
3.Shibil .P.B.............A A+ A+ A+ A+ A A+ A+ A A+ ( 7A+, 3A)
4.Freddy K.K .........A+ A+ A+ A A A A A+ A+ A+ ( 6A+, 4A)
5.Arun.V.S...............A A+ A A+ A A A A+ A A+ (4A+ ,6A)
Friday, May 14, 2010
സ്വര്‍ണ്ണത്തിളക്കം

ചിട്ടയൊടെയുള്ള പഠനമാണ് അബിന്‍ പീറ്ററിന്റെ വിജയരഹസ്യം.പാഠഭാഗങ്ങള്‍ അന്നന്നു തന്നെ പഠിക്കുമായിരുന്നു.ആഴ്ചതൊറും റിവിഷന്‍ നടത്തുമായിരുന്നു.ടൈം ടേബിള്‍ തയ്യാറാക്കിയാണ് പഠിച്ചത് .ഫെബ്രുവരി മാസം വരെ ദിവസേന മൂന്നു മണിക്കൂര്‍ മാത്രമേ പഠിച്ചിരുന്നുള്ളു.മാര്‍ച്ചില്‍ പഠന സമയം 5 മണിക്കൂറായി വര്‍ധിപ്പിച്ചു.രാവിലെ 6 മുതല്‍ 7.30 വരെ.വൈകീട്ട് 5 മുതല്‍ 9.30 വരെ.ക്രിത്യമായി പഠിച്ചിരുന്നതു കൊണ്ട് പരീക്ഷാദിവസങ്ങളില്‍ ഒരു ടെന്‍ഷനുമുണ്ടായിരുന്നില്ല എന്ന് അബിന്‍ പറയുന്നു. അച്ചനും , അമ്മയും സര്‍വവിധ പിന്തുണയും തന്നതായി അബിന്‍ പറഞ്ഞു.
Monday, May 3, 2010
വിജയ ശതമാനം 88.59
അബിന്‍ പീറ്റര്‍ . കെ.ജെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലുസ് കരസ്ഥമാക്കികൊണ്ട് നമ്മുടെ സ്ക്കൂളില്‍ ചരിത്രം സ്ര്ഷ്ഠിച്ചു. എ പ്ലുസ് കരസ്ഥമാക്കുന്ന എസ്.ഡി.പി.വൈ.ബൊയ്സിലെ ആദ്യ വിദ്യാര്‍ഥിയാണ് 10 എ യിലെ അബിന്‍പീറ്റര്‍.
അബിന്‍ പീറ്ററിന് എസ്.ഡി.പി.വൈ.ബൊയ്സ് സ്കൂളിന്റെ അഭിനന്ദനങ്ങള്‍!
ഉന്നത പഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികളേയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.അതൊടൊപ്പം നീഡ് ഇമ്പ്രൊവ്മെന്റ് വിഭാഗത്തില്‍ പ്പെട്ട 35 വിദ്യാര്‍ഥികളൊട് ഒരു പ്രത്യേക കാര്യം പറയുവാനുണ്ട്. നിങ്ങള്‍ നിരാശപ്പെടേണ്ട ഒരു കാര്യവും സംഭവിച്ചിട്ടില്ല.മെയ് 15 ന് നടക്കുന്ന സേ പരീക്ഷയില്‍ പങ്കെടുത്ത് ഗ്രേഡ് ഉയര്‍ത്തുവനുള്ള അവസരം ശരിക്കും പ്രയൊജനപ്പെടുത്തുവാന്‍ അഭ്യര്‍ഥിക്കുന്നു. ഈ മാസം തന്നെ റിസല്‍ട്ട് വരും. അപ്പൊള്‍ ജൂണില്‍ തന്നെ നിങ്ങള്‍ക്ക് മറ്റുള്ളവരൊടൊപ്പം നിങ്ങളാഗ്രഹിക്കുന്ന ഉന്നത പഠനത്തിന് ചേരാന്‍ കഴിയും. വീണ്ടും നന്നായി പരിശ്രമിക്കുക. നിങ്ങള്‍ക്കും വിജയാശംസകള്‍!
SSLC RESULT
Elligible for higher studies : 272
Need improvement : 35
Percentage of pass : 88.59
Full A+ : Ebin Peter K.J( 380001)