Monday, December 27, 2010

മത്സ്യഫെഡിന്റെയും, കൊച്ചി കൊര്‍പൊറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഫുച്ചര്‍മേക്കേര്‍സ് എന്ന വ്യക്തിത്വ പരിശീലന പരിപാടി ഒരു മഹത്തായ സംരംഭമായിരുന്നു.ഈ പരിപാടിയുടെ സംഘാടകര്‍ക്ക് അനുമൊദനങ്ങള്‍ അര്‍പ്പിക്കുന്നു. വിദ്യാര്‍ഥികളുടേയും, രക്ഷിതാക്കളുടേയും ചിന്തകള്‍ക്കും, പ്രവര്‍ത്തികള്‍ക്കും ധനാന്മകമായ മാറ്റം വരുത്തുവാന്‍ പര്യാപ്തമായിരുന്നു പരിശീലനം. പരിശീലകരായ ശ്രീ ബെന്നി കുരിയനും, ശ്രീ സുരേഷും, നടത്തിയ ക്ലാസ്സുകള്‍ടെ പ്രസക്ത ഭാഗങ്ങള്‍.

സ്നേഹം പ്രകടിപ്പിക്കണം, സ്നേഹത്തിന്റെ ഭാഷ രക്ഷിതാക്കള്‍ അറിയണം.

ബെന്നി കുരിയന്‍

ഈ നൂറ്റാണ്ടിന്റെ സന്തതികള്‍ക്ക് സ്നേഹം പ്രകടിപ്പിച്ചാലെ മനസ്സിലാവുകയുള്ളു.കുട്ടികള്‍ നന്നാവുന്നത് ക്ഷമയൊടെ കാത്തിരിക്കണം.സ്നേഹം= ത്യാഗം എന്ന് തിരിച്ചറിയണം.നമ്മുടെ നിഷ്ക്കളങ്കത പൊയി.മക്കളുടെ മുന്നില്‍ ചിരിക്കാന്‍ കഴിയുന്ന മാതാപിതാക്കളാകണം.കുഞ്ഞുങ്ങള്‍ ചിരിക്കുംബൊള്‍ കൂടെ ചിരിക്കാന്‍ കഴിയണം.മതാപിതാക്കള്‍ക്ക് ചിരിക്കാന്‍ സമയമില്ലാതായിരിക്കുന്നു.മാതാപിതാക്കള്‍ ഇപ്പൊള്‍ കുടുംബത്തിന്റെ കേന്രം അല്ലാതായിരിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരമായ അവസ്ഥ.കുട്ടിയെ ശിക്ഷിക്കരുത്. ശിക്ഷിക്കുന്നത് അവന്റെ ആന്മവിശ്വാസം തകര്‍ക്കും.മുറിവേറ്റവന്‍ മുറിവല്‍പ്പിക്കും എന്നതൊര്‍ക്കുക.

കുട്ടികളെ മൊശക്കാരക്കുന്നത് ആരാണ് ? നമ്മള്‍ താനെയാണ്.ശരിയുടെ , നന്മയുടെ മേഖലയിലേക്ക് അവരെ നയിക്കാന്‍ നമുക്ക് ആവുന്നുണ്ടോ ?

കുട്ടികളുടെ മനസ്സില്‍ സ്വപ്നങ്ങള്‍ ഇട്ടു കൊടുക്കാന്‍ മാതപിതാക്കള്‍ക്ക് കഴിയണം.നീ പഠിക്കണം, സ്വന്തം കാലില്‍ നില്‍ക്കണം.എന്ന് പറഞ്ഞു കൊടുക്കണം.നീ വളര്‍ന്ന് ഞങ്ങളെ നൊക്കണ്ടവനാണെന്ന് പറഞ്ഞു കൊടുക്കണം.മക്കളെ ശപിക്കാത്ത , നല്ല വാക്കുകള്‍ പറയുന്ന മാതാപിതാക്കളാകണം.

മക്കളുടെ മേല്‍ സര്‍വാധിപത്യം പുലര്‍ത്തുന്നവരാണെന്ന ഭാവം പാടില്ല.മക്കളുടെ കൂട്ടുകാരാവണം.നൊബല്‍ സമ്മാന ജേതാവായ ആല്‍ബര്‍ട്ട് കാമുവിന്റെ വാക്കുകള്‍ അദ്ദേഹം പറഞ്ഞു.

Do not walk in front of me

I may not follow you

Do not walk behind me

I may not lead you

Walk beside me

And just be my friend

ഗുരുക്കന്മാരെ നമിക്കാന്‍ ശീലിപ്പിക്കണം.മക്കള്‍ക്ക് വേണ്ടി സേവനം നടത്തുന്ന അവരെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ വെച്ച് കുറ്റം പറയരുത്. അവര്‍ ആരാധിക്കുന്ന ആ വിഗ്രഹത്തെ അവരുടെ മനസ്സില്‍ നിന്നും ഉടച്ചു കളയരുത്. നിങ്ങള്‍ ഈ ലൊകത്തു നിന്നും പൊകുംബൊള്‍ മിടുമിടുക്കരായ മക്കളെ ഈ ലൊകത്തിനു നല്‍കിയിട്ടു വേണം പൊകാന്‍.

എസ്.എസ് എല്‍.സി.പരീക്ഷക്കിനി എണ്‍പതു ദിവസം മാത്രം . ഈ ദിവസങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ പാലിക്കുക.

No computer

No TV

No mobile phone

Saturday, December 25, 2010

എസ് .ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂളിന്റെ ബ്ലൊഗില്‍ ഈ ക്രിസ്തുമസ്സ് സുദിനത്തില്‍ നൂറാമത്തെ പൊസ്റ്റ് പൊസ്റ്റ് പബ്ലിഷ് ചെയ്യുന്നു.

വ്യക്തിത്വ വികസന പരിശീലകനാ‍യ ശ്രീ സുരേഷ് ( തിരുവനന്തപുരം) പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയ കൌണ്‍സിലിങ്ങ് അജിത്ത് ലാല്‍ ( 10 ഡി ) റിപ്പൊര്‍ട്ട് ചെയ്യുന്നു.
കുട്ടികള്‍ കഠിനാധ്വാനം ചെയ്യണം

സുരെഷ് സാര്‍ കുട്ടികള്‍ക്ക് പ്രയൊജനപ്രദമായ പല അറിവുകളും ഞങ്ങളുമായി പങ്കുവെച്ചു.കുട്ടികളൊട് കഠിനാദ്ധ്വാനത്തെപ്പറ്റി പറഞ്ഞുതന്നു.കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ ഉന്നതങ്ങളില്‍ എത്തിച്ചെരുവാന്‍ കഴിയുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.ജീവിതത്തില്‍ അറിവിനേക്കാള്‍ നമ്മുടെ കഴിവാണ് പ്രയൊജനപ്പെടുന്നത്. ലൊകത്തിലെ ഏറ്റവും വലിയ പണക്കാരനായ ബില്‍ഗേറ്റ് പ്രീഡിഗ്രീ വിദ്യാഭ്യാസം മാത്രമെ മാത്രം ഉണ്ടായിരുന്നിട്ടും, ഉന്നതങ്ങളില്‍ എത്തിയത് കഴിവു കൊണ്ടാണ് .ആന്മവിശ്വാസം ഉണ്ടെങ്കില്‍ ഏതു കാര്യവും നമുക്ക് നേടുവാന്‍ കഴിയും.
ചിലര്‍ പറയുന്നത് കേള്‍‍ക്കാം, കൊക്കിലൊതുങ്ങതേ കൊത്താവു എന്ന്. ഇതു ശരിയല്ലെന്നദ്ദേഹം പറഞ്ഞു. കൊക്കില്‍ ഒതുങ്ങാത്തതും കൊത്തണം.ഇതിനു വേണ്ടി കൊക്ക് വലുതാക്കി കൊത്തേണ്ടി വരും.
നമ്മള്‍ മറ്റുള്ളവരെ പരിഹസിക്കരുത്. പരിഹസിക്കുന്നത് അയാളുടെ തലച്ചൊറിനെ ബാധിക്കുകയും, കൊശങ്ങള്‍ നശിക്കുകയും ചെയ്യും. ലൊകത്തീലെ ഏറ്റവും നല്ല പേര് നമ്മുടെ പേരു തന്നെയാണ് അത് ഉയര്‍ത്തിപിടിക്കുവാന്‍ നമുക്ക് കഴിയണം.ഒരു ദിവസം നമ്മുടെ മനസ്സിലൂടെ ആറായിരത്തി അഞ്ഞുറ് ചിന്തകള്‍ കടന്നു പൊകുന്നുണ്ട്. ഇത്രയും ചിന്തകള്‍ വേണ്ട. ഒരൊറ്റ ചിന്ത മതി. അത് പഠിക്കണം എന്ന ചിന്ത ആയിരിക്കണം.
day by day
in every way
iam getting
better and better
എന്നതായിരിക്കണം ചിന്ത.
ഒരാളെ കളിയാക്കുന്നതിനു പകരം അഭിനന്ദിച്ചാല്‍, ഗുണം അയാല്‍ക്കല്ല , നമുക്ക് തന്നെയാണ്. കാരണം ഒരാളെ അഭിനന്ദിക്കുംബൊള്‍ നമ്മുടെ ശരീരത്തില്‍ സെററ്റൊണ്‍ എന്ന എന്‍സൈം ഉല്‍പ്പാദിപ്പിക്കപ്പെടും. ഇത് ഒരാളെ സന്തൊഷവാനാക്കും. നന്ദി പറയുന്നതും , അഭിനന്ദിക്കുന്നതും ഒരു ശീലമാക്കണം.
ലൊകത്തിലെ ഏറ്റവും നല്ല വ്യക്തികള്‍ നമ്മുടെ മാതാപിതാക്കളാണ്. എന്തു പ്രശ്നം പരിഹരിക്കുന്നതിനും, എന്തു സഹായത്തിനും നമ്മുടെ മാതാപിതാക്കളെയാണ് സമീപിക്കേണ്ടത്. കൂട്ടുകാരെ തിരഞ്ഞെടുക്കുംബൊള്‍ ശ്രദ്ധിക്കണം. നല്ല കൂട്ടുകാരെ അടുപ്പിക്കുകയും, ചീത്ത കൂട്ടുകാരെ അകറ്റുകയും വേണം.

Saturday, December 11, 2010

യാത്രാ വിവരണം


എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂളിലെ അധ്യാപിക ശ്രീമതി ബി.ഇന്ദിര ടീച്ചര്‍ ഉത്തരേഡ്യന്‍‍ സംസ്ഥാനമായ അസ്സാം സന്ദര്‍ശനം നടത്തി.ഗൊഹട്ടി,ഷില്ലൊങ്,ചിറാപുഞ്ജി,ബ്രഹമപുത്ര,ജേര്‍ഹട്ട്,മേഘാലയ തുടങ്ങിയ സ്ഥലങ്ങളിലെ കാഴ്ച്ചകള്‍ കണ്ട് രണ്ടാഴ്ച്ചക്കാലം അവിടെ താമസിച്ചു.ഇന്ദിര ടീച്ചറുടെ അസ്സാം ഡയറി ബ്ലൊഗ് വായനാക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

ആസ്സമിലേക്കുള്ള യാത്രയുടെ തുടക്കം ചെന്നൈ വരെ ട്രെയിനില്‍.ചെന്നൈയില്‍ നിന്നും കൊല്‍ക്കത്ത വഴി ഗൊഹട്ടിയിലേക്ക് നാലര മണിക്കൂര്‍ വിമാന യാത്ര.ആദ്യ വിമാനയാത്രയില്‍ അനുഭവിച്ചത് അങ്കലാപ്പുകാള്‍ക്കൊപ്പം, ആശ്ചര്യവും, അതിശയവും ! മേലെ നീലവാനം,താഴെ വെണ്മേഘ പരപ്പ് ! അവയ്ക്കിടയിലൂടെ മാറ്റൊരു മേഘചീന്തു പൊലെ നീങ്ങുന്ന വിമാനം....! ജാലക കാഴ്ച്ചകള്‍ . ആഹാ,എത്ര സുന്ദരം ! !

ആസ്സാംഡയറി

ബി.ഇന്ദിര

അസ്സാമിലെ പ്രധാന നഗരമായ ഗൊഹട്ടിയില്‍ നിന്നും ആദ്യം ഷില്ലൊങിലേക്ക് പൊകുവാനയിരുന്നു തീരുമാനം. ബ്രഹ്മപുത്രാ നദീ തീര നഗരമാണ് ഗൊഹട്ടി.വടക്ക് കിഴക്കന്‍ ഇന്‍ഡ്യയുടെ ഗേറ്റ്വേ ആണ് ഗൊഹട്ടി.മേഘാലയ, അരു‍ണാചല്‍ പ്രദേശ്, നാഗലാന്റ്, മണിപ്പൂര്‍ , മിസ്സൊറാം , ത്രിപുര, പശ്ചിമബംഗാള്‍, എന്നീ സ്ഥലങ്ങളിലേക്ക് പൊകുവാനുള്ള ഒരു ടെര്‍ണിങ് പൊയിന്റ് ആണ് ഈ സ്ഥലം. കെരളത്തിലെ ഒരു നഗരം പൊലെ തൊന്നിക്കും ഗൊഹട്ടി.കാലാവസ്ഥ കേരളത്തിലെ പ്പൊലെ തന്നെ !പല സ്ഥലത്തും തട്ടുകടകളാണ് മുഖ്യം. ചൊറു തന്നെയാണ് ആഹാരം. കറികള്‍ പാചകം ചെയ്യാന്‍ ഉപയൊഗിക്കുന്നത് കടുകെണ്ണയാണ് എന്നതു മാത്രം നമുക്ക് മടുപ്പ് ഉണ്ടാക്കും.



ഗൊഹട്ടിയില്‍ നിന്നും ഷിലൊങിലേക്ക് രണ്ട് മണിക്കുര്‍ യാത്രചെയ്യണം.വളഞ്ഞുപുളഞ്ഞു കിടക്കുന്ന റൊഡുകള്‍.കിഴുക്കാംതൂക്കായ മലകള്‍, റൊഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ ! ചിലസ്ഥലത്തു മലയിടിഞ്ഞു റൊഡിലേക്ക് വീഴുമൊ എന്നു തൊന്നിപ്പൊകും !റൊഡിന്റെ ഇരു വശത്തും നിറയെ വാഴകള്‍. ഒരു അടക്കാമരത്തിന്റെ ഉയരമുണ്ട് വാഴക്ക്! കൂടാതെ തേക്കും, റബ്ബറും ഉണ്ട്.

മേഘങ്ങളുടെ വീട്ടിലേക്ക്
എകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പൊള്‍, മേഘാലയത്തിലേക്ക് കടക്കുന്നതിന്റെ വ്യത്യാസം ഭൂപ്രക്രുതിയിലും കണ്ടുതുടങ്ങി.തണുപ്പ് ആരംഭിച്ചു. ധാരാളം ചെറി മരങ്ങള്‍ വഴിവക്കില്‍ കണ്ടു.ഇളം വയലറ്റ് നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ചെറി മരങ്ങള്‍ ഷില്ലിങിലെ മാത്രം പ്രത്യേകതയാണ്.

ഷില്ലൊങിലേക്ക് കടക്കുബൊള്‍ ആദ്യത്തെ കാഴ്ച്ച ഉമിയം തടാകമാണ്. ഉമിയം ജലവൈദ്യുത നിലയത്തില്‍ നിന്നുമൊഴുകി വരുന്ന ജലത്താല്‍ നിര്‍മ്മിച്ച നീലത്തടാകമാണ് ഇത്. ഉച്ചയൊടെ ഷില്ലൊങിലെത്തി. അപ്പൊഴെക്കും തണുപ്പ് കലശലായിരുന്നു. ചൈനക്കാരെപ്പൊലെ ഉയരം കുറഞ്ഞ ശരീര പ്രക്രിതിയാണ് നാട്ടുകാര്‍ക്ക്. ഗൊതംബിന്റെ നിറം. സ്ത്രീകള്‍ നല്ല മൊഡേണ്‍ ഡ്രസ്സാണ് ധരിക്കുന്നത്.


വാട്സ്സ് തടാകം
എല്ലാ ഹില്‍ സ്റ്റേഷനിലും ഉള്ളതുപൊലത്തെ ഒരു വലിയ തടാകമാണ് വാട്സ് തടാകം. ബൊട്ടിങും,ചുറ്റും പാര്‍ക്കും, പച്ചപുതകിടിയും ഒക്കെയുണ്ട്. ഏകദേശം നാലു മണി ആകുംബൊഴേക്കും ഇരുട്ട് വ്യാപിച്ചു തുടങ്ങും. അതാണവിടുത്തെ കാലവസ്ഥയുടെ പ്രത്യേകത.

ചിറാപുഞ്ചിയില്‍

പിറ്റേന്ന് രാവിലെ ഏഴു മണീക്ക് ചിറാപുഞ്ചിയിലേക്ക് പുറപ്പെട്ടു.ഒന്നര മണ്‍ക്കൂര്‍ യാത്രയുണ്ട് എന്നു കേട്ടു.പച്ച പുതച്ച മലനിരകള്‍ക്കിടയില്‍കൂടിയുള്ള യാത്ര വളരെ നല്ല അനുഭവമായിരുന്നു.റൊഡീന് ഇരുവശത്തുമുള്ള പുല്‍മേടുകളില്‍ കന്നുകാളികള്‍ കൂട്ട മായി മേഞ്ഞു നടക്കുന്നതുകാണാം. മനുഷ്യസഞ്ചാരം കുറവാണ് . മുതുകില്‍ മുളകൊണ്ടുണ്ടാക്കിയ കൂടുകളില്‍ സാധനങ്ങള്‍ നിറച്ച് ചുമന്നു കൊണ്ട് ചില ആളുകള്‍ പൊകുന്നതു കണ്ടു.

ചിറാപുഞ്ചിയിലെത്തുന്ന സഞ്ചാരികല്‍ക്ക് മഴയൊ, മഞ്ഞൊ കാരണം വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകാറ് എന്നാണറിഞ്ഞത്. പക്ഷേ ഞങ്ങള്‍ ചിറാപുഞ്ചിയിലെത്തുംബൊള്‍ മഴ ഒട്ടും ഇല്ലായിരുന്നു.ചിറാപുഞ്ചിയിലെ കുന്നിന്മുകളില്‍ നിന്നുള്ള കാഴ്ച്ച അതിമനൊഹരമാണ്! ചിറാപുഞ്ചിയില്‍ ധാരാളം വെള്ളച്ചാട്ടങ്ങളുണ്ട്. വെള്ളച്ചാട്ടങ്ങള്‍ വീക്ഷിക്കുന്നതിന് പല വ്യൂപൊയിന്റ്സും ഉണ്ട്. പിന്തിരിഞ്ഞു നില്‍ക്കുന്ന ഒരു ആനയുടെ പുറത്തുനിന്നും വെള്ളം പാഞ്ഞ് വരുന്നതു പൊലെ തൊന്നും. എലഫന്റാ വെള്ളച്ചാട്ടം എന്നാണ് അതിന്റെ പേര്. ബ്രിട്ടീഷുകാരാണ് ഈ പേരു നല്‍കിയതെന്ന് അവിടെ എഴുതി വച്ചിട്ടുണ്ട്.

അവിടെ വെച്ച് ഒരു മലയാളി കുടുംബത്തെ കണ്ടു.തിരുവനന്തപുരത്തുകാരനായ ഒരു വ്യൊമസേന ഉദ്യൊഗസ്ഥന്‍. ആ കൂടിക്കാഴ്ച്ച ഞങ്ങള്‍ക്കിരുവര്‍ക്കും വളരെ ആഹ്ലാദം പകര്‍ന്നു.





“മിസ്സിങ് വാട്ടര്‍ ഫാള്‍ “ മറ്റൊരു അല്‍ഭുതമാണ്.ഈ വെള്ളച്ചാട്ടം ഒരു കിണറിനുള്ളീലാണ്. കിണറിന്റെ ചുറ്റുമതിലിനരികില്‍ നിന്നും താഴേക്ക് നൊക്കിയാല്‍ ഭൂമിക്കുള്ളില്‍ നിന്നും വെള്ളം താഴേക്ക് കുതിച്ചു ചാടി വീഴുന്നതു കാണാം.പച്ച നിറമാണ് വെള്ളത്തിന് എന്നു തൊന്നുന്നു.

ബംഗ്ലാദേശ് അരികെ....


അവിടത്തെ ഉയരമുള്ള മലനിരകളില്‍ നിന്നും നൊക്കിയാല്‍ ഏകദേശം ഇരുപതു കിലൊമീറ്റര്‍ അകലെയായി ബംഗ്ലാദേശ് ഒരു താഴ്വരപൊലെ കാണാന്‍ കഴിയും.പച്ചക്കറിത്തൊട്ടങ്ങളില്‍ കാബേജ്, കൊളിഫ്ലവര്‍, പൊട്ടറ്റൊഎന്നിവ സമ്രുദ്ധമായി വളരുന്നുണ്ട്.തനതുരീതിയില്‍ വസ്ത്രധാരണം ചെയ്ത സ്ത്രീകള്‍ റൊഡരുകില്‍ പച്ചക്കറി വില്‍പ്പന നടത്തുന്നതു കാണാന്‍ കഴിഞ്ഞു.ഷില്ലൊങ് പീക്, ലേഡി ഹൈദരി പാര്‍ക്ക് എന്നിവയാണ് മറ്റു പ്രധാന ടുറിസ്റ്റ് സങ്കേതങ്ങള്‍.



ജൊര്‍ഹട്ട് മറ്റൊരു കേരളം ഗൊഹട്ടിയുടെ കിഴക്കുഭാഗത്തുള്ള ചെറിയൊരു പട്ടണമാണ് ജൊര്‍ഹട്ട്.ബ്രഹ്മപുത്ര നദി തൊട്ടടുത്തായി ഒഴുകൂന്നു.കേരളം പൊലെ തൊന്നിക്കുന്ന ഭൂപ്രക്രുതി. തെങ്ങ്, വാഴ, മാവ്, പ്ലാവ്, നെല്ലി, ആരിവേപ്പ് എന്നിവ വ്യാപകമായി കാണാം.ജനങ്ങളുടെ രൂപപ്രക്രുതിയും കേരളത്തിലെ ജനങ്ങളൊട് സാദ്രുശ്യം.ഭാഷ ആസ്സമിസും, ഹിന്ദിയും.സ്ത്രീകളുടെ വേഷം നമ്മുടെ സെറ്റുമുണ്ടുപൊലെതന്നെ.നേരിയതിന് കുറച്ചു നീളം കൂടും.സാരിപുതച്ചിരിക്കുകയണെന്നേ തൊന്നുകയുള്ളു. പ്രധാന ആഹാരം ചൊറുതന്നെ.പുഴമത്സ്യം ധാരാളം കിട്ടും. പച്ചക്കറികള്‍ അവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു.

ബ്രഹ്മപുത്ര നദി തീരത്ത്



ജൊര്‍ഹട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട് ബ്രഹ്മപുത്ര നദിയിലേക്ക്.റൊഡിനിരുവശവും കണ്ണെത്താദൂരത്തൊളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളാണ്. നദീ തീരത്തെ ചെറിയ വീടുകള്‍ തൂണുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷണം നേടുന്നതിനു വേണ്ടിയാണിത്.ബ്രഹ്മപുത്ര നദി മഴക്കാലത്ത് കരകവിഞ്ഞൊഴുകും.നദിയില്‍ ഇപ്പൊള്‍ വെള്ളം കുറവായിരുന്നു. നദിയിലൂടെ ജങ്കാര്‍ സര്‍വീസ് നടത്തുന്നുണ്ട്.നാലു മണിയായപ്പൊഴേക്കും പരിസരം ഇരുട്ടിത്തുടങ്ങി.


കാശിരംഗ നാഷണല്‍ പാര്‍ക്ക്


ജൊര്‍ഹട്ടില്‍ നിന്നും ഗൊഹട്ടി റൊഡിലൂടെ ഒരു മണിക്കൂര്‍ യാത്ര ചെയ്തു വേണം പാര്‍ക്കിലെത്താന്‍.ആസ്സമിലെ കര്‍ബി അങ്ലൊങ് ജില്ലയിലാ‍ണ് പാര്‍ക്ക്. റൊഡിനിരുവശവും തേയില ത്തൊട്ടങ്ങളും,നെല്‍പ്പാടങ്ങളുമാണ്. പാര്‍ക്കിലേക്ക് പൊകുവാന്‍ തുറന്ന ജീപ്പ് ഉണ്ട്. ഒരു ജീപ്പില്‍ അഞ്ചൊ,ആറൊ പേര്‍ക്ക് കയറാം. ജീപ്പുകള്‍ കൂട്ടമായാണ് പുറപ്പെടുക. സഹായത്തിന് ഗൈഡ് ഉണ്ട്. റൊഡിനിരുവശവുമുള്ള കുറ്റിക്കാടുകളില്‍ പലതരം ജീവികള്‍ക്കുള്ള വാസസ്ഥലം ഒരുക്കിയിരിക്കുന്നു. കൊക്കുകള്‍, കാട്ടുപൊത്ത്, മാന്‍, റിനൊസൊറസ്, എന്നിവയെ കൂട്ടമായി കണ്ടു.പുല്‍മേടുകളില്‍ നിന്നും ആനക്കൂട്ടങ്ങള്‍ ഇറങ്ങി വരുന്നത് കാണാമായിരുന്നു. റൊഡ് ചെന്നെത്തുന്നത് ഒരു വ്യൂ പൊയിന്റിലാണ്.അതിനരുകില്‍ ആല്‍മരം പൊലെ വലിയ ഒരു മരം കണ്ടു.അതില്‍ കുടമ്പുളി പൊലെ വലിയ കായകള്‍ കണ്ടു.ആനയുടെ തീറ്റയാണത്രെ അത്. വഴിയരുകിലുള്ള കടകളില്‍ റിനൊസൊറസിന്റെ മരം കൊണ്ടുള്ള പ്രതിമകള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത് കണ്ടു.നമ്മള്‍ ആനയുടെ പ്രതിമ വെക്കുന്നതു പൊലെ ആസ്സാമികള്‍ റിനൊയുടെ പ്രതിമയാണത്രെ വെക്കുന്നത്. ആസ്സാമില്‍ തണുപ്പ് കാ‍ലം തുടങ്ങുന്നത് നവംബറിലാണ്. ഒരൊ ദിവസം കഴിയുന്തൊറും തണുപ്പ് കൂടി വരുന്നുണ്ടായിരുന്നു. ടിബറ്റില്‍നിന്നും കച്ചവടക്കാര്‍ വൂളന്‍ വസ്ത്രങ്ങളുമായി എത്തിക്കൊണ്ടിരുന്നു.ഞങ്ങള്‍ കടകള്‍ കാണാനും, ഡ്രസ്സ് വാങ്ങാനുമായി പൊയി.

, രണ്ടാഴ്ച്ചത്തെ ആസ്സാം പര്യടനത്തിനു ശേഷം കേരളത്തിലേക്ക് മടങ്ങുന്നതിനുള്ള ഒരുക്കം തുടങ്ങി. നവംബര്‍ പത്തിന് ഞങ്ങള്‍ ജൊര്‍ഹട്ടില്‍ നിന്നും യാത്ര തിരിച്ചു.നാഗാലാന്റില്‍ നിന്നുള്ള കുറെപ്പേര്‍ ട്രെയിനില്‍ തിക്കി കയറി. വെളുത്തു തടിച്ച ശരീരവും, ചെറിയ കണ്ണുകളുമുള്ള ആ സുന്ദരന്മാര്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കും.

മറ്റൊരു സംസ്ഥാനവും, അവിടുത്തെ ജനതയും, ജീവിതരീതികളും, ആചാരങ്ങളും, കാഴ്ച്ചകളുമെല്ലാം കാണാന്‍ കഴിഞ്ഞതിലുള്ള അതിയായ ആഹ്ലാദത്തൊടെയാണ് ഞാന്‍ തിരിച്ചെത്തിയത്. നമ്മള്‍ ,ഭാരതം മുഴുവന്‍ സഞ്ചരിക്കണം എന്നാണ് എന്റെ അഭിപ്രായം.വിവിധ ജനസമൂഹത്തെ കാണണം.വൈവിധ്യമാര്‍ന്ന ഭൂപ്രക്രുതി അസ്വദിക്കണം. വ്യത്യസ്ഥമായ കാലാവസ്ഥ അനുഭവിക്കണം.ഒരു യാത്രയിലൂടെ നേടുന്ന അനുഭവങ്ങള്‍ ,അറിവുകള്‍ ഇതൊന്നും വായനയില്‍ നിന്നൊ വിദ്യാലയത്തില്‍ നിന്നൊ നമുക്ക് ലഭിക്കുകയില്ല.



Wednesday, December 8, 2010

ലേഖനം

നെറ്റൊ രക്ഷതി സര്‍വതും !
അനില രൂപക്
മുടി നീട്ടി വളര്‍ത്തണം. ജീന്‍സാണെങ്കിലൊ ലൊവേസ്റ്റ് ! ബെല്‍റ്റിലെ ചിത്രപ്പണികള്‍ പ്രദര്‍ശിപ്പിക്കേണ്ടേ? അതിന് ടിഷര്‍ട്ട് മുന്‍ ഭാഗത്ത് അല്‍പ്പം ഉയര്‍ത്തിവെച്ചാലും മതി. ആഹാ !ഇപ്പൊള്‍ നല്ല സ്റ്റൈല്‍ ആയിരിക്കുന്നു.ഒരു കാതില്‍ കമ്മല്‍ കൂടി ആയാലൊ?ചേച്ചിമാരുടെ രണ്ടുകമ്മലിനേക്കാള്‍ വിലയാണ് ചേട്ടന്മാരുടെ ഈ ഒറ്റക്കമ്മലിന്.ഇങ്ങനെ പൊകുന്നു കാര്യങ്ങള്‍.
ചാനലുകളില്‍ റിയാലിറ്റി ഷൊകള്‍ അരങ്ങുതകര്‍ക്കുന്നു. ഒരിടത്തും ക്യാമറക്കണ്ണുകള്‍ക്ക് വിശ്രമമില്ല.പിച്ചക്കാരനുപൊലും സകല ഫെസിലിറ്റീസുമുള്ള മൊബൈല്‍ ഫൊണ്‍ സ്വന്തം!ഇതില്‍പ്പരമെന്തുവേണം?
ബാല്യകൌമാരങ്ങള്‍ ഇതു കണ്ടു വളരുംബൊള്‍ നാം ആരെയാണ് പഴിക്കുക? ഇവര്‍ക്ക് ഇതൊക്കെ കാണാന്‍ അവസരമൊരുക്കി കൊടുക്കുന്നവര്‍ നമ്മള്‍ തന്നെയല്ലേ ?കൌമാര ചിന്തകള്‍ കംബ്യൂട്ടറുകള്‍ കവര്‍ന്നെടുക്കുമെന്ന് നാം കരുതിയൊ? എങ്കിലിതാ അതും സത്യമായിരിക്കുന്നു.ഇന്റര്‍നെറ്റിന്റെ വികലമായ കാഴ്ച്ചകളിലഭിരമിച്ച്, ചുറ്റുപാടുകളില്‍ നിന്നും ഉള്‍വലിഞ്ഞ്, അവന്റേതായ ഒരു നിഗൂഢലൊകത്തേക്ക് അവനെ നയിച്ചത് നാം തന്നെയല്ലേ?
ഇവിടെ ബാല്യ കൌമാരങ്ങള്‍ തളച്ചിടപ്പെടുകയല്ല , പറിച്ചെറിയപ്പെടുകയാണ്...പുതുതലമുറയെ വഴിപിഴപ്പിക്കാന്‍ ഇതില്‍പ്പരമൊരു ഉപാധിയുണ്ടൊ ?
പിതാ രക്ഷതി കൌമാരേ
ഭര്‍ത്രൊ രക്ഷതി യൌവനേ
പുത്രൊ രക്ഷതി വാര്‍ദ്ധക്യേ

മനുസ്മ്രുതിയിലെ വാക്കുകള്‍ക്കിനി അര്‍ദ്ധചാഞ്ചല്യം നാം തന്നെ വരുത്തേണ്ടിയിരിക്കുന്നു.
“എല്ലാം ഇന്റര്‍നെറ്റ് മയം
നെറ്റൊ രക്ഷതി സര്‍വതും “

Tuesday, December 7, 2010

കവിത

എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂളിലെ അധ്യാപിക ശ്രീമതി അനില ടീച്ചര്‍ എഴുതിയ കവിത അവതരിപ്പിക്കുന്നു.പ്രക്രുതിയുടെ മഹിമകളെ വാഴ്ത്തുകയും, അതൊടൊപ്പം പ്രക്രുതി നേരിടുന്ന ദുര്‍വിധിയില്‍ വ്യസനിക്കുകയും ചെയ്യുകയാണ് കവയത്രി.


കവിത

പ്രക്രുതി നീയെത്ര മനൊഹരി
അനില രൂപക്


പ്രക്രുതി നീയെത്ര മനൊഹരി,

പ്രണമിക്കുന്നു നിന്നെ ഞങ്ങള്‍.

പരമാണു തന്‍ മഹാപ്രപഞ്ചമേ,

നിന്നിലലിയുന്നൂ ഞങ്ങളീ കുഞ്ഞുമക്കള്‍ !

അറിയാതെ ചെയ്യുന്നു ഞങ്ങളീ പാപം

അറിവില്ലായ്മക്ക് തരില്ലേ നീ മാപ്പ് ?

മഹാവ്രക്ഷത്തിന്‍ ശാഖകളറുക്കുന്ന,

നീരുറവകള്‍ തന്‍ ആദിതാളം തകര്‍ക്കുന്ന,

മനുഷ്യന്‍ മനുഷ്യനല്ലാതെയാവുന്നയീ-

മഹാചിദ്രങ്ങള്‍ക്ക് തരില്ലേ നീ മാപ്പ് ?



സാമൂഹ്യ ശാസ്ത്ര മേള

മട്ടാഞ്ചെരി ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ വര്‍ക്കിങ് മൊഡല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി.

വി ജ യി ക ള്‍
അക്ഷയ് കുമാര്‍
അജയ് ഉണ്ണിക്രിഷ്ണന്‍

ശാസ്ത്രമേള

മട്ടാഞ്ചേരി ഉപജില്ലാ ശാസ്ത്രമേളയില്‍ സയന്‍സ് സ്റ്റില്‍മൊഡല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി.
വിജയികള്‍
അരുണ്‍ പ്രദീപ്
ആദര്‍ശ് പി.എസ്

Friday, December 3, 2010

മട്ടാഞ്ചേരി ഉപജില്ല കായിക മേള

എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.എസ്. ഓവറൊള്‍ ചാംബ്യന്‍


മഹാരാജാസ് മൈതാനിയിയില്‍ നടന്ന ഉപജില്ലാ കായിക മത്സരത്തില്‍ 61 ഇനങ്ങളില്‍ ജേതാക്കളായി.33 ഒന്നാം സ്ഥാനവും, 16 രണ്ടാം സ്ഥാനവും , 12 മൂന്നാം സ്ഥാനവും നേടി 248 പൊയിന്റ്കള്‍‍ കരസ്ഥമാക്കി അഭിമാനകരമായ വിജയം നേടി.
കായിക താരങ്ങളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് അനുമൊദിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.എന്‍.സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജര്‍ ശ്രീ അയ്യപ്പന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.പ്രിന്‍സിപ്പള്‍ ശ്രീമതി എന്‍.പി.മിനി ടീച്ചര്‍ ആ‍ശംസാ പ്രസംഗം നടത്തി.
കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കിയ കായിക അധ്യാപകന്‍ ശ്രീ. വി.പദ്മനാഭന്‍ മാസ്റ്ററെ
മിനി ടീച്ചര്‍ അനുമൊദിച്ചു.

WINNERS

JUNIOR CHAMPION: HARIKRISHNAN . V. (Standard X E)

800 MTS. ( JUNIOR) FIRST : HARIKRISHNAN. V ,10 E

400 MTS. (JUNIOR) FIRST :HARIKRISHNAN. V

1500 MTS.(JUNIOR) FIRST :HARIKRISHNAN. V

3000 MTS. (JUNIOR) FIRST :ASHIQUE ,10E

5 KM. WALK (JUNIOR) :FIRST :ASHIQUE , 10E

100 MTS. HURDLES (JUNOR) : SECOND :ARUN. N.S ,10D

400 MTS. RACE- SECOND:NISHAS.K.N, 9 E

1500 MTS. RACE-THIRD : NISHAS.K.N,9E

SHOTPUT- (JUNIOR) THIRD:DOMINIC TONY

LONG JUMP (KIDDYS)-THIRD:ALTHAF. M.H,6D

400 MTS.(SUB.JUNIOR)-THIRD:AKSHAY. U.S

100 MTS. (SUB.JUNIOR)-THIRD:AKSHAY. U.S

WRESTLING-THIRD:ASHIQUE,XE

4X100 MTS.RELY-THIRD:ARUN.N.S,(XD),NISHAN.K.N(9E),HARIKRISHNAN(XE),ANEESH(XE)

4X100 MTS.RELY(KIDDYS): ALTHAF. M.H,ABDUL FERNAT,SIVAPRASAD,HRIDIK NATH.C.A

ഐ.ടി മേള

ഒവറൊള്‍ ചാംബ്യന്‍ ഷിപ്



മട്ടാഞ്ചേരി ഉപജില്ല ഐ.ടി മത്സരത്തില്‍ യു.പി., ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍


24 പൊയിന്റ് നേടി എസ്.ഡി .പി.വൈ.പി. ബൊയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഒവറൊള്‍ ചാംബ്യന്‍ ഷിപ്പ് കരസ്ഥമാക്കി.

വിജയികള്‍

1. ഡിജിറ്റല്‍ പെയ്ന്റിംഗ്. ( എച്ച്.എസ്.) നഹീല്‍ റാസി 9 ബി. ( ഒന്നാം സ്ഥാനം )
2.ഡിജിറ്റല്‍ പെയ്ന്റിംഗ്. (യു. പി. ) ഇര്‍ഫാന്‍ മുഹമ്മദ് ( രണ്ടാം സ്ഥാനം )
3. മലയാളം റ്റൈപ്പിഗ് ( യു.പി.) ശീര്‍ഷന്‍ പര്‍വീണ്‍ ( രണ്ടാം സ്ഥാനം )
4.ക്വിസ്. ( എച്ച് .എസ്. ) മുഹമ്മദ് അമീന്‍ ( രണ്ടാം സ്ഥാനം )
5. ഡിജിറ്റല്‍ പെയ്ന്റിംഗ് ( എച്ച്.എസ്.എസ്.) ..................................................................
6.മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ ( എച്ച്.എസ്.എസ്.)..........................................................

ഗണിത ശാസ്ത്രം

മട്ടാഞ്ചേരി ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ സ്റ്റില്‍ മൊഡല്‍ മത്സരം
9H ലെ സൂരജ് കെ.എസ്. സ്റ്റില്‍ മൊഡല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കലൊത്സവം

മട്ടാഞ്ചേരി ഉപജില്ലാ കലൊത്സവം - വിജയികള്‍


ചെണ്ടമേളം ഫസ്റ്റ് A ഗ്രേഡ് !

ഇനി ജില്ലയിലേക്ക്



1.ലളിതഗാനം.................. ശ്രീകാന്ത്.വി.എസ് 10 A (ഒന്നാം സ്ഥാനം എ ഗ്രേഡ്)


2.പദ്യം ചൊല്ലല്‍.............അഭിലാഷ്.ഐ.വി. ( ഒന്നാം സ്ഥാനം എ ഗ്രേഡ്)


3.തബല..........................അമല്‍ കെ രമേശന്‍ 10 B (ഒന്നാം സ്ഥാനം എ ഗ്രേഡ് )


4.ചെണ്ടമേളം ................അജിത് .പി.എസ്. 10 D ( ഒന്നാം സ്ഥാനം എ ഗ്രേഡ് )


5.ചെണ്ട -തായമ്പക......അജിത്.പി.എസ് 10 D (ഒന്നാം സ്ഥാനം എ ഗ്രേഡ് )


6.ഗാനാലാപനം -സംസ്ക്രുതം-............ശ്രീകാന്ത് .വി.എസ് 10 B( ഒന്നാം സ്ഥാനം എ ഗ്രേഡ്0


7.കവിത രചന സംസ്ക്രുതം .................അശ്വിന്‍ ദാസ് എന്‍.എസ് 10 D ( ഒന്നാം സ്ഥാനം എ ഗ്രേഡ് )


8. സമസ്യാപൂരണം .............................അബിജിത്ത്.പി.കെ ( ഒന്നാം സ്ഥാനം എ ഗ്രേഡ് )

Thursday, November 25, 2010

യാത്രാവിവരണം






സഹ്യാദ്രിയിലെ ഹിമാലയത്തിലേക്ക്....



വയനാട്ടില്‍ പ്രക്രുതി ഒരുക്കിയിരിക്കുന്ന ദ്രുശ്യവിസ്മയങ്ങള്‍ ആസ്വദിക്കുന്നതിനാണ് എസ്.ഡി. പി.വൈ.ബൊയ്സ് ഹൈസ്ക്കൂളിലെ അധ്യാപകരും, വിദ്ധ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന യാത്രാസംഘം നവംബര്‍ 11 ന് പുറപ്പെട്ടത്. വാക്കുകളാല്‍ വര്‍ണ്ണിക്കാനാവാത്തതാണ് വയനാടിന്റെ ദ്രുശ്യചാരുത !



യാത്രാസംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ ജിത്തുസാജനും, അശ്വിന്‍ ദാസും , അമല്‍.കെ.ആറും അവരുടെ യാത്രാ അനുഭവങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.

വയനാട്ടിലേക്ക് ഒരു യാത്ര




കുറുവ - ഒരു അത്ഭുത ദ്വീപ്
ജിത്തുസാജന്‍
വയനാട്ടിലെ കുറുവ ദ്വീപിലേക്കുള്ള എന്റെ യാത്ര അനുഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയുകയില്ല.ഞനും ,കൂട്ടുകാരും, അദ്ധ്യാപകരും ഒന്നിച്ച് നവംബര്‍ പതിനൊന്നാം തിയതി രാത്രി പത്ത് മണിക്ക് സ്കൂളില്‍ നിന്നും പുറപ്പെട്ടു.പാട്ടുകളും, തമാശകളും നേരം വെളുക്കുവൊളം തുടര്‍ന്നു.സമയം പൊയത് അറിഞ്ഞതേയില്ല.താമരശ്ശേരി ചുരവും കടന്ന് ഞങ്ങള്‍ വയനാട്ടിലെ ഒരു ഹൊട്ടലില്‍ എത്തി.കുളിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഫ്രഷായി. ഇനിയാണ് ആ രസകരമായ യാത്ര തുടങ്ങുന്നത്.
ദ്വീപിനെ കുറിച്ച് പറഞ്ഞു കേട്ട കാര്യങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി.എത്രയും വേഗം അവിടെ എത്തിയാല്‍ മതിയെന്നായി എനിക്ക്.വളരെ ഇടുങ്ങിയതാണ് അങ്ങൊട്ടുള്ള വഴി.എതിരെ മറ്റൊരു വാഹനം വന്നാല്‍ മുന്നൊട്ടുള്ള നീക്കം ദുര്‍ഘടം! ദൈവാനുഗ്രഹത്താല്‍ വിഘ്നങ്ങളൊന്നുമുണ്ടായില്ല.
ഞങ്ങള്‍ കുറുവ ദ്വീപിന്റെ മറുകരയിലെത്തി.ദ്വീപിലെത്താന്‍ ഒരു ചെറിയ അരുവി കടക്കണം.അതിനായി അവിടെ ചെറിയ വഞ്ചികളുണ്ട്. ടിക്കറ്റെടുത്തു വേണം വഞ്ചിയില്‍ കയറാന്‍.ഒരു വഞ്ചിയില്‍ ഒമ്പതു പേരെയാണ് കയറ്റിയിരുന്നത്. ദ്വീപിലിറങ്ങിയിട്ട് ഒരു കിലൊമീറ്ററൊളം നടക്കണം. കാട്ടില്‍ കുരങ്ങന്മാരാണ് ഞങ്ങളെ സ്വീകരിച്ചത്. ദ്വീപിലെ കൊച്ചരുവിയില്‍ കുളിച്ചില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാണ്. ഞാനും,കലാഭാനു സാറും ഒഴികെ മറ്റെല്ലാവരും നല്ലൊരു കുളി പാസ്സാക്കി ! കല്ലുകള്‍ ധാരാളം ഉള്ളതിനാല്‍ ഒഴുക്കിന് തീവ്രത കുറവാണ്.
പിന്നെയും ഒരു മണിക്കൂര്‍ കൂടി കാട്ടിലൂടെ നടന്നാല്‍ അടുത്ത ദ്വീപിലെത്താം. അങ്ങനെ ഏഴു ദ്വീപുകളുണ്ട്. സമയ പരിമിതി മൂലം അരമണിക്കൂര്‍ മാത്രമെ ദ്വീപില്‍ തങ്ങിയുള്ളു. എല്ലാ ദ്വീപിലും പൊകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. കുറുവ ദ്വീപിനൊട് ഞങ്ങള്‍ വിട പറഞ്ഞു. വയനാട് യാത്രയിലെ മറക്കാനാവാത്ത ഒരു അനുഭവമാണ് കുറുവ സന്ദര്‍ശനം !

Wednesday, November 24, 2010

വയനാട്ടിലേക്ക് ഒരു യാത്ര

താമരശ്ശേരി ചുരത്തിലൂടെ ഒരു വെളുപ്പാന്‍ കാലത്ത്

അമല്‍. കെ.ആര്‍

നീണ്ട ഒരു മയക്കത്തിനു ശേഷം എന്റെ കണ്ണുകള്‍ പതുക്കെ തുറന്നു. അപ്പൊഴും ‘അലീന‘ മുന്നേറുകയാണ്. സമയം ഏകദേശം 5.45. ഞാന്‍ അലീന എന്ന എയര്‍ കാറിലെ ജനലിന്റെ അരികിലുള്ള സീറ്റില്‍ ചാരി ഉറങ്ങുകയാണ്. എന്റെ തൊളില്‍ സഹ പാഠി ജിത്തുസാജന്‍ ചാരി ഉറങ്ങുന്നു. ഞാന്‍ അവനെ ഉണര്‍ത്തിയില്ല. “പാവം ക്ഷീണം ഉണ്ടാവും. സ്കൂളില്‍ നിന്നു ഇന്നലെ രാത്രി 10 മണിക്ക് പുറപ്പെട്ടതല്ലെ”. ബസ്സില്‍ ഒട്ടു മിക്കവരും ഉറക്കത്തിന്റെ പിടിയിലാണ്. സ്കൂളില്‍ നിന്നും എന്നെ യാത്രയയച്ച അഛന്റെയും, അമ്മയുടെയും മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. അതൊര്‍ത്ത് ഞാനൊന്ന് വിതുംബി. കാരണം , ആദ്യമായണ് ഞാനവരെ പിരിഞ്ഞു നില്‍ക്കുന്നത്. പിന്നെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. തമരശ്ശേരി ചുരവും കാത്ത് ഞാനങ്ങനെ കിടന്നു !


ഞാന്‍ പതുക്കെ ജനല്‍ തുറന്നു. നല്ല കൊട മഞ്ഞുണ്ട്. നല്ല തണുപ്പും! ആ തണുപ്പേറ്റപ്പൊള്‍ ജിത്തുവും , ജിതിനും കണ്ണു തുറന്നു.


ജിതിന്‍ ചൊദിച്ചു. “ എവിടെയായി ? “


“താമരശ്ശേരി !” കടകളിലെ ബൊര്‍ഡ് നൊക്കി ഞാന്‍ പറഞ്ഞു.


‘ചുരം കഴിഞ്ഞൊടാ ?’


അറിയില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു.


അപ്പൊഴെക്കും കിഴക്ക് വെള്ള കീറി തുടങ്ങിയിരുന്നു. അപ്പൊഴും ആ പൊടി മീശക്കാരന്‍ ജിത്തുമറ്റേതൊ ലൊകം സ്വപ്നം കണ്ട് കിടക്കുകയാണ് !


ഒരു തട്ടു കട കണ്ടപ്പൊള്‍ അവിടെ ഇറങ്ങി. സാര്‍ ഞങ്ങള്‍ക്ക് കട്ടന്‍ ചായ വാങ്ങിതന്നു.അല്‍പ്പനേരം അവിടെ വിശ്രമിച്ചു. യാത്ര തുടര്‍ന്നു.


സമയം 6.45.ഞങ്ങള്‍ ചുരം കയറി കൊണ്ടിരിക്കുകയാണ്. കൊട മഞ്ഞും, തുലാക്കാറിന്റെ ഇരുളിമയും കാരണം വനപ്രദേശങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയൂന്നില്ല. പിന്നെ ചക്രവാളം മെല്ലെ തെളിഞ്ഞു തുടങ്ങിയപ്പൊള്‍ ആ മനൊഹര ദ്രുശ്യങ്ങള്‍ ഓരൊന്നായി കാണാന്‍ തുടങ്ങി.നിറയെ വളവും തിരിവും. വലിയ കയറ്റമാണ് ചുരത്തിലേക്ക്. ആ മനൊഹര ദ്രുശ്യങ്ങള്‍ ഞാന്‍ ശരിക്ക് ആസ്വദിച്ചു.വയനാടന്‍ മലകളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് ഞങ്ങള്‍ മുന്നേറുകയാണ്.

താഴ്വാരത്തിലേക്ക് നൊക്കുംബൊള്‍ പേടി തൊന്നുന്നു. അതേ സമയം അല്‍ഭുതവും! നീല സാഗരത്തിലിടക്കിടെ ഉയര്‍ന്നു നില്‍ക്കുന്ന ദ്വീപുകളെപ്പൊലെ മൂടല്‍മഞ്ഞു കള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലകള്‍! അതു കാണുവാനും, ക്യാമറയില്‍ പകര്‍ത്തുവാനും കുട്ടികളുടെ നെട്ടൊട്ടം രസകരമായിരുന്നു.

ഞങ്ങള്‍ വയനാടന്‍ ചുരം ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ആ വഴി വരുമൊ എന്നു എനിക്കറിയില്ല. പിന്നിട്ട വഴിയിലേക്ക് ഞാന്‍ തിരിഞ്ഞു നൊക്കി.



Monday, November 22, 2010

വയനാട്ടിലേക്ക് ഒരു യാത്ര






മീന്‍ മുട്ടിയിലെ കാഴ്ച്ചകള്‍
അശ്വിന്‍ ദാസ്. എന്‍.എസ്




ദ്രുശ്യ ചാരുത വാക്കുകളാല്‍ വര്‍ണിക്കാന്‍ എളുപ്പമല്ലാത്ത മനൊഹരമായ വയനാട്ടിലേക്കാണ് ഞാ‍നും കൂട്ടുകാരും സ്കൂളില്‍ നിന്നും പിക്നിക്കിന് പുറപ്പെട്ടത്. ഞങ്ങളിപ്പൊള്‍ നില്‍ക്കുന്നത് വയനാട്ടിലെ മീന്മുട്ടി എന്ന അതിമനൊഹരമായ പ്രദേശത്താണ്. ഒരു മലയിലേക്കാണ് ഞങ്ങളുടെ യാത്ര. വളരെ വേഗത്തില്‍ ഞാനും കൂട്ടുകാരും മല കയറി. ഞങ്ങളുടെ ഒപ്പം ബസ്സില്‍ നിന്നും ഇറങ്ങിയ അദ്ധ്യാപകര്‍ നടന്നു വരുന്നതേയുള്ളു.
ഇപ്പൊള്‍ ഞങ്ങള്‍ നില്‍ക്കുന്നത് മഞ്ഞുതുള്ളികള്‍ വാരിവിതറിയിരിക്കുന്ന തേയിലതൊട്ടത്തിലാണ്. അവിടെ ഒരു ബൊര്‍ഡ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രവേശന ഫീസിന്റെ വിവരങ്ങളാണ് അതിലുണ്ടായിരുന്നത്. ഒരാള്‍ക്ക് 10 രൂപ. ഞങ്ങള്‍ വളരെ വേഗം വന്നത് കൊണ്ട് ഏകദേശം 15 മിനുറ്റൊളം അവിടെ നില്‍ക്കേണ്ടി വന്നു. അപ്പൊഴാണ് ഞങ്ങളുടെ പുറകേ നടന്നിരുന്ന അദ്ധ്യാപകര്‍ വന്നെത്തിയത്. അവര്‍ ഞങ്ങള്‍ക്ക് വേണ്ട ടിക്കറ്റുകള്‍ എടുത്തു.
ഇനിയങ്ങൊട്ടുള്ള യാത്രക്ക് പാദരക്ഷയിട്ടു പൊകുന്നത് വഴുതി വീഴനിടയാകുമെന്ന് വനപാലകന്‍ ഞങ്ങളൊട് പറഞ്ഞു.ചെരുപ്പില്ലതെ ഞങ്ങള്‍ നടന്നു. വളരെ വലിയ താഴ്ച്ചയിലേക്കാണ് ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത്. അതിനായി മരത്തിലും , മറ്റും കെട്ടിയ കയറുകളും, മുള കൊണ്ട് ഉണ്ടാക്കിയ വേലികളും മറ്റുമാണുള്ളത്. അതിലൊക്കെ പിടിച്ചും, തൂങ്ങിയും എങ്ങിനെയൊക്കെയൊ ഞങ്ങളിറങ്ങി. ഇടക്ക് മുള കൊണ്ട് ഉണ്ടാക്കിയ കസേരകള്‍ ഇട്ടിട്ടുണ്ട്. ക്ഷീണിച്ചവര്‍ അവിടെയിരുന്ന് വിശ്രമിക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ വളരെ ആവേശത്തിലായിരുന്നു. ഇരിക്കാനൊന്നും ഇട കൊടുക്കാതെ ഞങ്ങളിറങ്ങി.
അവസാനം , അതിമനൊഹരമായ ഒരു പ്രദേശത്താണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ചുറ്റും കാടിന്റെ പച്ചപ്പും, കുളിരും! ഒരു ശബ്ദം കേള്‍ക്കുന്നു. ഞാന്‍ ആകംഷയൊടെ നൊക്കി. എന്നെ ആ കാഴ്ച്ച അത്ഭുതപ്പെടുത്തി. ഏറ്റവും മനൊഹരമായ ഒരു വെള്ളച്ചാട്ടമായിരുന്നു അത്. മുകളില്‍ നിന്നും കുതിച്ചു ചാടുന്ന കുറ്റിരകളെപ്പൊലെ വെള്ളം തിമര്‍ത്തു ചാടുകയാണ്.
കാടിറങ്ങിയതുപൊലെ അത്ര എളുപ്പമല്ല മുകളിലേക്കു കയറാന്‍. ഒരു ചെറിയ അരുവി താഴേക്കൊഴുകുന്നത് ഞാന്‍ കണ്ടു. അരുവിയില്‍ സൂക്ഷിച്ചിറങ്ങി കൈയ്യും, മുഖവുമൊക്കെ കഴുകി. അവിടെ നിന്നും മുകളിലേക്ക് നൊക്കിയപ്പൊഴാണ് ഒരു ദയനീയമായ, തമാശ നിറഞ്ഞ ഒരു കാഴ്ച്ച ഞാന്‍ കണ്ടത്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അദ്ധ്യാപകരില്‍ ചിലര്‍ നിസ്സഹായരായി മുകളില്‍ തന്നെ നില്‍ക്കുകയാണ്.
യാത്രക്കിറങ്ങിയപ്പൊള്‍ തന്നെ കാപ്പിക്കുരു പറിക്കരുതെന്ന് അദ്ധ്യാപകര്‍ ഞങ്ങളൊട് നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെ പറഞ്ഞിരുന്നതുകൊണ്ടായിരിക്കണം എനിക്ക് മൂന്നു കാപ്പിക്കുരു പറിക്കുവാന്‍ തൊന്നിയത്. ആ കളവിനു ശേഷം ഒന്നുമറിയാത്ത മട്ടില്‍ ഞാന്‍ നടന്നു നീങ്ങി. നടന്നു നടന്ന് ഞങ്ങള്‍ ഒരു സമതലത്തില്‍ എത്തി ചേര്‍ന്നു. അവിടെ വെച്ച് , പാലക്കാട്ടു നിന്നും വന്ന മുതിര്‍ന്നവരുടെ ഒരു സംഘത്തെ കണ്ടുമുട്ടി. നാടന്‍ പാട്ടു പാടിയും, താളം വെച്ചുമാണ് അവര്‍ നീങ്ങിയിരുന്നത്. ഞങ്ങളും അവരൊടൊപ്പം കൂടി.തമാശകളും പറഞ്ഞ് നടന്നു. സുന്ദരമായ ഒരു പൂന്തൊട്ടത്തിലാണ് ഞങ്ങളെത്തിച്ചേര്‍ന്നത്. അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അവിടുത്തെ വള്ളിപ്പടര്‍പ്പുകളാണ്.
മീന്മുട്ടിയിലെ സ്പെഷല്‍ അവിടുത്തെ ഭക്ഷണമാണ്. ഞങ്ങള്‍ ഓരൊരുത്തരായി ഭക്ഷണ ശാലയില്‍ എത്തി ച്ചേര്‍ന്നു. തെര്‍മൊക്കൊള്‍ പ്ലേറ്റുമായി ഓരൊരുത്തരും നിരന്നു നിന്നു. ചൂടുള്ള ചൊറും, അച്ചാറും, സാലഡും, പിന്നെ നല്ല സുഗന്ധമേറിയ , മീന്മുട്ടിയിലെ സ്പെഷല്‍ മീന്‍ വറുത്തതും വാങ്ങിച്ച് കഴിക്കാന്‍ തുടങ്ങി. വളരെ രുചിയുണ്ടായിരുന്നു ആ ഭക്ഷണത്തിന്.
ഞങ്ങള്‍ വീണ്ടും ബസില്‍ കയറി. ടീച്ചര്‍മാര്‍ ഓരൊരുത്തരായി ബസ്സില്‍ കയറാന്‍ തുടങ്ങി. നാലേമുക്കാലിന് ഞങ്ങള്‍ മീന്മുട്ടിയൊട് യാത്ര പറഞ്ഞു. ഈ ദിവസങ്ങള്‍ ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കുകയില്ല.

Thursday, November 11, 2010

മിനി ടീച്ചറിന് അഭിനന്ദനങ്ങള്‍




പ്രക്രുതി പാഠം അനുഭവ രചനാ മത്സരം മിനി ടീച്ചറിന് സമ്മാനം
ജൈവ വൈവിധ്യ വര്‍ഷാചരണത്തൊടനുബന്ധിച്ച് മാത്രുഭൂമി സീഡ് കൊര്‍ഡിനേറ്റര്‍മാര്‍ക്ക് നടത്തിയ അനുഭവ രചനാ മത്സരത്തില്‍ ശ്രീമതി ടി.എസ്.മിനി ടീച്ചര്‍ സമ്മാനം കരസ്ഥമാക്കി. എറണാകുളം വിദ്യാ‍ാഭ്യാസ ജില്ലയില്‍ നിന്നും മിനി ടീച്ചറുടെ രചന മൂന്നാം സമ്മാനത്തിന് അര്‍ഹമായി. ബുധനാഴ്ച്ച കലൂര്‍ റിനൂവല്‍ സെന്ററില്‍ നടന്ന ജൈവ വൈവിധ്യ പഠന സെമിനാറില്‍ വെച്ച് മിനി ടീച്ചര്‍ സമ്മാനം സ്വീകരിച്ചു.
മാത്രുഭൂമി ദിനപ്പത്രത്തിന്റെ ആ‍ഭിമുഖ്യത്തിലുള്ള പരിസ്ഥിതി സംഘടനയായ സീഡിന്റെ സ്കൂള്‍ തല കൊര്‍ഡിനേറ്ററാണ് ശ്രീമതി മിനി ടീച്ചര്‍ . മൂവാറ്റുപുഴക്കടുത്തുള്ള ‘ഇരിങ്ങൊള്‍ ‘ കാവ് എന്ന പ്രക്രുതി മനൊഹരമായ സ്ഥലം നമ്മുടെ പരിസ്ഥിതി ക്ലുബ് അംഗങ്ങള്‍ ഈയിടെ സന്ദര്‍ശിച്ചിരുന്നു.ഇരിങ്ങൊള്‍ കാവ് സന്ദര്‍ശിച്ച വിവരങ്ങളാണ് മിനി ടീച്ചര്‍ അനുഭവ പാഠത്തില്‍ എഴുതിയത്. എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂളിലെ സയന്‍സ് അദ്ധ്യാപികയാണ് ശ്രീമതി മിനി റ്റീച്ചര്‍.

Saturday, October 16, 2010

വിദ്യാരംഭം

സരസ്വതി ഭവസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതും സദാ‍
ഭാരതത്തിലെ ആധ്യാന്മിക ഭൌതിക പശ്ചാത്തലങ്ങളെ വികസിപ്പിക്കുന്നതിനുള്ള ശക്തമായ വ്രതങ്ങളിലൊന്നായാണ് നവരാത്രി വ്രതത്തെ കാണുന്നത് ।നവരാത്രി കഴിഞ്ഞ് പത്താം ദിവസം വിജയദശമിയല്‍ വിദ്യാരംഭം കുറിക്കുന്നത് തന്നെ അന്ധകാരത്തിന്റെ പരിസമാപ്തി കുറിക്കുന്നതു കൊണ്ടാണ് ।അന്ധകാരം എന്നത് അജ്ഞാനം എന്നും എടുക്കം സമസ്ത ദുരിതങ്ങള്‍ക്കും കാരണം അജ്ഞാനമാണ് അജ്ഞാനങ്ങള്‍ ഇല്ലാതാവുംബൊള്‍ നാം പരിശുദ്ധാന്മാക്കള്‍ ആയി മാറുന്നു അറിവിന്റെ പ്രതീകമായ സരസ്വതി ആയി നാം മാറുന്നു।സരസ്വതിയെ ആരാധിക്കുന്നതിലൂടെ മനുഷ്യന്‍ സ്വാത്തികമായ അന്നത്തെ നേടുവാന്‍ കെല്‍പ്പുള്ളവനാകുന്നു ത്യാഗം ചെയ്യുവാനുള്ള ഭാവം യഥാര്‍ത്ഥ സരസ്വതി കടാക്ഷത്തിലൂടെ മാത്രമെ നേടാനാവു । ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതി, മഹാവിദ്യ , വാക്ക് , മഹാവാണി, ആര്യ,ബ്രാഹ്മി, കാമധേനു, ബീജഗര്‍ഭ, ധനേശ്വരി, വാഗ്ദേവി, വീണാവാണി, ശാരദ എന്നൊക്കെ സരസ്വതിക്ക് പേരുണ്ട് । ഓരൊ ഗുണത്തേയും സാക്ഷാത്കരിക്കാന്‍ നമുക്ക് ലഭിച്ചിട്ടുള്ള മാര്‍ഗനിര്‍ദേസമാണ്‍ ഈ പേരുകള്‍।
സരസ്വതി വിഗ്രഹം
വെള്ള വസ്ത്രം ധരിച്ച് ,വെള്ളത്തമരയില്‍ ഇരിക്കുന്ന ദേവിയാണ് സരസ്വതി। ഈ ദേവിയുടെ കൈകളില്‍ അക്ഷമാല, പുസ്തകം, വീണ എന്നിവ ഉണ്ട്
ജനനം
സരസ്വതി ദേവി ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതിയുടെ ജനനത്തെപ്പറ്റി ബ്രഹ്മാണ്ഡ പുരാണം നാല്‍പ്പത്തിമൂന്നാം അധ്യായത്തില്‍ ഇങ്ങനെ കാണുന്നു ധ്യാനനിരതനായിരിക്കുന്ന സമയത്ത് മനസ്സില്‍ സത്വഗുണം വര്‍ദ്ധിച്ചു വരുന്നതായി ബ്രഹ്മാവിന് തൊന്നി ആ സത്വഗുണാന്വിതമായ മനസ്സില്‍ നിന്നും ഒരു ബാലിക ജനിച്ച് മുന്നില്‍ വന്നു നിന്നു നീ ആര് ? ബ്രഹ്മാവ് ചൊദിച്ചുഅങ്ങയില്‍ നിന്നും ജനിച്ചവാളാണ് ഞാന്‍ എന്റെ സ്ഥാനവും , ജൊലിയും എന്തെന്ന് കല്‍പ്പിച്ചാലുംബാലിക പറഞ്ഞുധന്യെ, നിന്റെ പേര്‍ സരസ്വതി എന്നാണ് സകല ജീവികളുടേയും നാവിന്റെ അഗ്രത്തില്‍ നീ വസിക്കുക വിശേഷിച്ച് വിദ്വാന്മാരുടെ ജീഹ്വാഗ്രത്തില്‍ നീ ന്രത്തം ചെയ്യുക ഒരു നദീ രൂപത്തില്‍ ഭൂമിയിലും നീ വസിക്കണം മൂന്നാമതൊരു രൂപം പൂണ്ട് നീ എന്നിലും വസിക്കണംസരസ്വതി അത് സമ്മതിച്ചു
അറിവിന്റെ സ്വാതന്ത്രത്തിലേക്കും,അറിവിന്റെ വെളിച്ചത്തിലേക്കും പിച്ചവെക്കുന്ന കുരുന്നുകള്‍ക്ക് ആശംസകള്‍ !

-എം.എന്‍.സന്തൊഷ്

Thursday, September 16, 2010

SPORTS MEET 2010





കായിക മേളക്ക് വര്‍ണ്ണാഭമായ കൊടിയേറ്റം
ആവേശവും, ആഹ്ലാദവും തിരതല്ലിയ വര്‍ണ്ണപകിട്ടാര്‍ന്ന ഘൊഷയാത്രയൊടെ കായിക മേളക്ക് കൊടികയറി.നാല് ടീമുകള്‍ , നാലു നിറങ്ങളണിഞ്ഞ് മൈതാനത്ത് അടിവെച്ച് നീങ്ങി. ആയിരത്തൊളം വിദ്യാര്‍ത്ഥികള്‍ ഘൊഷയാത്രയില്‍ പങ്കെടുത്തത് എല്ലാവരേയും ആകര്‍ഷിച്ചു.
ഹെഡ് മാസ്റ്റര്‍ ശ്രീ കെ. എന്‍.സതീശന്‍ പതാക ഉയര്‍ത്തിയതൊടെ ചടങ്ങുകള്‍ ആരംഭിച്ചു.തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഹെഡ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ശ്രീ എന്‍. എസ്. റൊഷന്‍ കായിക മേള ഉദ്ഘാടനം ചെയ്തു.ശ്രീ എം.എന്‍.സന്തൊഷ് മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ശ്രീ പി.കെ.ഭാസി മാസ്റ്റര്‍ സ്വാഗതവും, ശ്രീമതി ബി. ഗിരിജമ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.
അജയ് ഉണ്ണിക്രിഷ്ണന്‍ അത് ലറ്റ് കള്‍ക്ക് പ്രതിഞ്ജ ചൊല്ലി കൊടുത്തു. ആവേശകരമായ അന്തരീക്ഷത്തില്‍ അത് ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിച്ചു.കിഡ്ദീസ്,സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ ഹീറ്റ് മത്സരങ്ങളാണ് ഇന്നു നടന്നത്. കായിക അധ്യാപകരായ ശ്രീ വി.പദ്മനാഭന്‍ മാസ്റ്റര്‍, ശ്രീ സാബു മാസ്റ്റര്‍ എന്നിവരുടെ നേത്രുത്വത്തിലാണ് മത്സരങ്ങള്‍ നടന്നത്.മത്സരങ്ങള്‍ നാളെയും തുടരും.മത്സരഫലങ്ങള്‍ നാളെ പ്രസിദ്ധീകരിക്കുന്നതാണ് .

Wednesday, September 15, 2010

വിദ്യാലയത്തിന്റെ ദു:ഖം

അമല്‍ സജീവിന് ആദരാഞജലികള്‍
എസ്.ഡി.പി. വൈ ബൊയ്സ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ദ്ധിയായിരുന്ന അമല്‍ സജീവിന്റെ ആകസ്മികമായ ദേഹവിയൊഗത്തില്‍ അതീവ ദു;ഖം രേഖപ്പെടുത്തുന്നു.പത്താം ക്ലാസ്സ് എ. ഡിവിഷനിലെ വിദ്യാര്‍ദ്ധിയായിരുന്നു അമല്‍ സജീവ്. സെപ്റ്റംബെര്‍ 12 ന് ശനിയാഴ്ച്ച കണ്ണമാലി കടലില്‍ കുളിക്കുബൊള്‍ ഒഴുക്കില്‍ പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ശനിയാഴ്ച്ച വൈകീട്ട് 3 മണിയൊടെയാണ് അമലും ആറ് കൂട്ടുകാരും കണ്ണമാലിക്കടുത്ത് പുത്തന്തൊട് ഫിഷിങ്ങ് ഗ്യാപ്പില്‍ കുളിക്കാനിറങ്ങിയത്. ചുഴിയും, ശക്തമായ തിരയുമുള്ള അവിടെ ഇറങ്ങരുതെന്ന് സ്ഥലവാസികളായ മത്സ്യതൊഴിലാളികള്‍ കുട്ടികളൊട് പറഞ്ഞുവത്രെ. കുട്ടികള്‍ കടലില്‍ മുങ്ങുന്നത് കണ്ടപ്പൊള്‍ മത്സ്യത്തൊഴിലാളികള്‍ കുതിച്ചെത്തിയെങ്കിലും ,നാലു പേരെയെ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു.ഞായറാഴ്ച്ച രാത്രിയാണ് അമലിന്റെ ശരീരം കരക്കടിഞ്ഞത്.
മുണ്ടംവേലി , ഇല്ലിച്ചുവടിന് സമീപം അരയമുറി വീട്ടില്‍ സജീവിന്റേയും, ഉഷയുടെയും മകനാണ് അമല്‍. സജീവിന് ഗള്‍ഫിലാണ് ജൊലി.
തിങ്കളാഴ്ച്ച സ്കൂള്‍ അസംബ്ലിയില്‍ അമലിന്റെ നിര്യാണത്തില്‍ അനുശൊചനം രേഖപ്പെടുത്തി.ഹെഡ് മാസ്റ്റര്‍ ശ്രീ കെ.എന്‍. സതീശന്‍ ദു:ഖവാര്‍ത്ത കുട്ടികളെ അറിയിക്കുകയും, അനുശൊചന പ്രസംഗം നടത്തുകയും ചെയ്തു.സ്കൂള്‍ സ്റ്റാഫും, രക്ഷിതാക്കളും, വിദ്യാര്‍ദ്ധികളും അമലിന്റെ ഭവനത്തിലെത്തി.ദു;ഖസൂചകമാ‍യി സ്കൂളിനു അന്നു അവധി നല്‍കി.എസ്.എസ്.എല്‍.സി.പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന അമലിന്റെ വേര്‍പാട് അധ്യാപകരേയും,കൂട്ടുകാരേയും അതീവ ദു;ഖത്തിലാഴ്തി.

Sunday, August 22, 2010

ഓണാഘൊഷം

മനൊഹരങ്ങളായ പൂക്കളങ്ങള്‍ തീര്‍ത്തും, ഓണപ്പാട്ടുകളും, നാടന്‍ കളികളും സംഘടിപ്പിച്ചും ബൊയ്സിലെ കുട്ടികള്‍ ഓണത്തെ വരവേറ്റു.നാല്‍പ്പത്തി രണ്ടു പൂക്കളങ്ങളാണ് കുട്ടികള്‍ ഓരൊ ക്ലാസ്സിലുമായി മത്സരത്തിനൊരുക്കിയത് . അപ്പം കടി,സുന്ദരിക്ക് പൊട്ടുകുത്തല്‍,നാടന്‍ പാട്ട്, ഓണപ്പാട്ട്,തുടങ്ങിയ ഇനങ്ങളിലും കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്തു.പായസവും വിതരണം ചെയ്തു.

Wednesday, August 18, 2010

സ്കൂള്‍ പാര്‍ലിമെന്റ് അധികാരമേറ്റു

അക്ഷയ് കുമാര്‍ ചെയര്‍മാന്‍
സ്കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു.
ഹെഡ് മാസ്റ്റര്‍ ശ്രീ കെ.എന്‍.സതീശന്‍ മാസ്റ്റര്‍ സ്പീക്കര്‍ക്ക് സത്യപ്രതിഞജ ചൊല്ലി കൊടുത്തു.തുടര്‍ന്ന് സ്പീക്കര്‍ മന്ത്രി സഭാംഗങ്ങളെ സത്യ പ്രതിഞ്ജ ചെയ്യിച്ചു.
പഠന രംഗങ്ങളിലും, കലാകായിക രംഗത്തും നമ്മുടെ സ്കൂള്‍ പ്രശസ്തി കൈവരിക്കണമെന്ന് സ്കൂള്‍ ചെയര്‍മാന്‍ അക്ഷയ് കുമാര്‍ തന്റെ ആദ്യ പ്രസംഗത്തില്‍ അഭ്യര്‍ദ്ധിച്ചു.സ്കൂളിന്റെ പുരൊഗിതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിദ്യാര്‍ദ്ധികളുടേയും സഹകരണം ചെയര്‍മാന്‍ ആവശ്യപ്പെട്ടു. 10 A യിലെ വിദ്യാര്‍ദ്ധിയാണ് അക്ഷയ് കുമാര്‍.

പ്രഥമ തീരുമാനം ഓണാഘൊഷം
അധികാരമേറ്റ സ്കൂള്‍ പര്‍ലിമെന്റിന്റെ ആദ്യ തീരുമാനം വെള്ളിയാഴ്ച്ച ഓണം ആഘൊഷിക്കാം എന്നതായിരുന്നു.എല്ലാ ക്ലാസ്സുകളിലും പൂക്കളങ്ങള്‍ ഒരുക്കി മത്സരിക്കാന്‍ തീരുമാനിച്ചു.

Sunday, August 15, 2010

ആഗസ്റ്റ് 15

2015 ആഗസ്റ്റ് 15
ഭാരതത്തിന്റെ അറുപത്തിനാലാമത് സ്വാതന്ത്ര്യ ദിനം എസ്.ഡി.പി. വൈ. സ്കൂളുകള്‍ സമുചിതമായി ആഘൊഷിച്ചു. സ്കൂള്‍ മാനേജര്‍ ശ്രീ വി.കെ.പ്രദീപ് ദേശീയ പതാക ഉയര്‍ത്തിയതൊടെ ചടങ്ങുകള്‍ ആരംഭിച്ചു.എന്‍,സി.സി., റെഡ് ക്രൊസ്സ്, സ്കൌട്ട്സ് , ഗൈഡ്സ്, എന്നിവരുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.
മുഖ്യാഥിതി കേണല്‍ ശ്രീ ജൊര്‍ജ് എന്‍.സി.സി.കേഡറ്റ്സുകളുടെ ഗാര്‍ഡ് ഒഫ് ഓണര്‍ പരിശൊഥിച്ചു.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Friday, August 13, 2010

കലൊത്സവം 2010
12/o8/2010
സ്കൂള്‍ കലൊത്സവം തുടങ്ങി. ശ്രീമതി ജെയലക്ഷ്മി ടീച്ചര്‍ കലൊത്സവം ഉദ്ഘാടനം ചെയ്തു.
ശ്രീ എന്‍.എസ്. റൊഷന്‍ അധ്യക്ഷത വഹിച്ചു.ശ്രീ കെ.എന്‍ സതീശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ശ്രീ സി.പി.പ്രിന്‍സ് ആശംസകള്‍ നേര്‍ന്നു. ശ്രീമതി ഗിരിജമ്മ ടീച്ചര്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് കലാമത്സരങ്ങള്‍ തുടങ്ങി.കലൊത്സവം വെള്ളിയാഴ്ച്ച സമപിച്ചു.

Sunday, August 1, 2010

Farmers Club അംഗങ്ങള്‍ പച്ചക്കറി തൊട്ടത്തില്‍.
കഴിഞ്ഞ വര്‍ഷത്തെ ഫയലില്‍ നിന്നും ഒരു ചിത്രം








ഒരു ഓര്‍മ്മ ചിത്രം
കഴിഞ്ഞ വര്‍ഷം ഐ.ഇ.ഡി.വിഭാഗം വിദ്യാര്‍ഥികള്‍ മട്ടാഞ്ചേരി ഉപജില്ല കലൊത്സവത്തില്‍ ട്രൊഫി നേടിയപ്പൊള്‍ ആഹ്ലാദിക്കുന്നു.

കവിത

ഇതാ ഒരു കൊച്ചു കവി


ഭാവിയില്‍ കവിതാ ലൊകത്ത് സ്ഥാനം പിടിക്കേണ്ട ഒരു കൊച്ചു കവിയെ അഭിമാനപൂര്‍വം അവതരിപ്പിക്കുന്നു.മാസ്റ്റര്‍ അശ്വിന്‍.എന്‍.വി. നമ്മുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ദ്ധിയാണ് അശ്വിന്‍.നാലാം ക്ലാസ്സ് മുതല്‍ അശ്വിന്‍ കവിത എഴുതി തുടങ്ങി.ഇരുപതൊളം കവിതകള്‍ ഇതുവരെ എഴുതി.പ്രഭാത സൂര്യന്റെ കതിരൊളി പൊലെ അശ്വിന്റെ കവിതകളില്‍ സര്‍ഗ്ഗദേവതയുടെ വാഗ്വിലാസം ഒളിമിന്നുന്നതു കാണാം.ഈ കാവ്യസൂര്യന്‍ മലയാള കാവ്യനഭസ്സില്‍ ഉദിച്ചുയരട്ടെ!
മട്ടാഞ്ചേരില്‍ ,റെയില്‍ വെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ശ്രീ ഭാസ്കരന്റെയും, ശ്രീമതി ഭാമയുടേയും മകനാണ് അശ്വിന്‍.
അശ്വിന്‍ രചിച്ച രണ്ടു കവിതകള്‍ പ്രസിദ്ധീകരിക്കുന്നു. വായിക്കുക .പ്രൊത്സാഹിപ്പിക്കുക!
കവിത ഒന്ന്

തളിരിടുന്ന ഓര്‍മ്മകള്‍
എരിയുന്ന ജീവിത പാളികളില്‍,
കരയുന്നു ഭൂമിയൊ നിശ്ചലയായ് .
ഈട്ടിയും, തേക്കും , ഗണിയുമെല്ലാം
കേരളീയന്റെ ഓര്‍മ്മ മാത്രം !
മണ്ണും , മരവും ,പരിസ്ഥിതിയും
എന്നും നശിക്കുന്ന കാലമിന്ന്
പാടങ്ങളും ,ക്രുഷി ഭൂമികളും
വെട്ടി നശിപ്പിച്ചു കൊട്ട കെട്ടി.
കാടും,കടലും , പരിസ്ഥിതിയും
കഠിനമായ് ആഞ്ഞാല്‍ തിരിച്ചെടുക്കാം.
മണ്ണിന്‍ വിയര്‍പ്പ് നുണഞ്ഞൊരെ,
മണ്ണില്‍ പണിയെടുക്കുന്നൊരെ,
ഒരു മരം നമ്മുടെ വീട്ടില്‍ വേണം
ഒരുമയായ് നമ്മള്‍ വളര്‍ത്തിടേണം.

കവിത രണ്ട്

ചന്ദ്രന്‍


മാനത്ത് കാണുന്ന വര്‍ണ്ണ പൊലിമകള്‍

എങ്ങിനെ വര്‍ണിക്കാം കൂട്ടുകരെ,

വെള്ള വിതാനിച്ച ചേലയില്‍ -

മുത്തുകള്‍ കാണാം നമുക്കീ കൂരിരുട്ടില്‍.

പവിഴത്തിളക്കവും,വെള്ള വെളിച്ചവും

നൊക്കി ഇരിക്കാം നമുക്കീ ഇരുട്ടില്‍.

കാണാം നമുക്കൊരു മാന്ത്രിക മാമനെ

ചന്ദിരനെന്നൊരു പേരുമായി.

ഞാനങ്ങൊട്ടൊടുമ്മ്ബൊള്‍ അവിടെയും കാണാം-

ഞാനിങ്ങൊട്ടൊടുംബൊള്‍ ഇവിടെയും കാണാം,

എന്തൊരു മായാവി യാണീ ചന്ദിരന്‍!

കൂരിരുട്ടില്‍ നിന്നു രക്ഷക്കായി

പാതി മറഞ്ഞും ,ഒളിഞ്ഞും , തെളിഞ്ഞും

ഒട്ടു കുസ്രിതികള്‍ കാട്ടുന്നുണ്ട് .

അമ്മയാം ആകാശ ഗംഗയില്‍ നിറയുന്ന

മുത്തുകള്‍ക്കധിപയായ് ചന്ദിരാ നീ-

നിന്നുടെ ഉള്ളിലെ കാര്യം ഗ്രഹിക്കുവാന്‍

ഐ.എസ്. ആര്‍. ഒ. പിറകെ ഉണ്ട് .




Friday, July 30, 2010

അവാര്‍ഡ് ഫെസ്റ്റ്

പഠിച്ച് മുന്നേറുക
എം.വി.ബെന്നി


സമൂഹം നിങ്ങളിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസങ്ങള്‍ക്കനുസരിച്ച് സ്ഥിരപ്രയത്നം നടത്തി പഠിച്ച് മുന്നേറി ഉയര്‍ച്ച നേടണമെന്നും ,അതനുസരിച്ചാന്ണ് കുടുംബത്തിന്റേയും ,സമൂഹത്തിന്റേയും അഭിവ്രുത്തിയെന്നും ശ്രീ എം. വി.ബെന്നി.വിദ്യാര്‍ത്ഥികളൊട് ആഹ്വാനം ചെയ്തു.എസ്.ഡി.പി.വൈ .ബൊയ്സ് സ്കൂളില്‍ അവാര്‍ഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എസ് .എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമൊദിച്ചു നടത്തിയ അവാര്‍ഡ് ഫെസ്റ്റില്‍ പി.ടി.എ .പ്രസിഡന്റ് ശ്രീ എന്‍.എസ് .റൊഷന്‍ അധ്യക്ഷത വഹിച്ചു.എല്ലാ വിഷയങ്ങള്‍ക്കും എ പ്ലുസ് നേടിയ അബിന്‍ പീറ്ററിന് 2500 രൂപ യുടെ ക്യാഷ് അവാര്‍ഡും , ട്രൊഫിയും പി.ടി.എ സമ്മാനിച്ചു.
സ്കൂള്‍ മാനേജര്‍ ശ്രീ വി.കെ.പ്രദീപ് ,സ്കൂള്‍ ഉപദേശക സമിതി അംഗം ശ്രീ പി.ബി സുജിത്, കൊച്ചി കൊര്‍പൊറേഷന്‍ കൌണ്‍സിലര്‍ ശ്രീ പി.കെ സുനില്‍കുമാര്‍,ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ശ്രീമതി എന്‍ .പി. മിനി, എന്നിവര്‍ ആശം സകള്‍ നേര്‍ന്നു.ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.എന്‍ സതീശന്‍, സ്വാഗതവും, ഡെപ്യൂട്ടി ഹെഡ് മിസ് റ്റ്ര്സ്സ് ശ്രീമതി ഗിരിജമ്മ നന്ദിയും പറഞ്ഞു.

Saturday, July 17, 2010

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂലൈ പതിനാറാം തിയതി രാവിലെ പത്ത് മണിക്ക് ശ്രീ പുന്നപ്ര ജ്യൊതി കുമാര്‍ നിര്‍വഹിച്ചു.വിദ്യാഭ്യാസ ജീവിതത്തില്‍ കലയ്ക്കും,സാഹിത്യത്തിനും വളരെയധികം സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.രസകരമായ ധാരാളം കവിതകള്‍ ചൊല്ലിയും,നാടന്‍ പാട്ടുകള്‍ പാടിയും, കഥകള്‍ പറഞ്ഞും അദ്ദേഹം കുട്ടികളുടെ ഹ്രുദയം കവര്‍ന്നു.
ഹെഡ് മാസ്റ്റര്‍ ശ്രീ കെ. എന്‍.സതീശന്‍ മാസ്റ്റര്‍ യൊഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഹെഡ് മിസ് ട്രെസ്സ് ശ്രീമതി ഗിരിജമ്മ ടീച്ചര്‍ , ബിബിന്‍ മാസ് റ്റര്‍ , പി.ടി.എ. പ്രസിഡന്റ് ശ്രീ. എന്‍.എസ് .റൊഷന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഒ.എന്‍ .വി.കുറുപ്പിന്റെ ‘അമ്മ’ എന്ന കവിത അഭിലാഷ് മനൊഹരമായി ആലപിച്ചു.അശ്വിന്‍ സ്വന്തം കവിത അവതരിപ്പിച്ചു.ജൊജി, പ്രസൂണ്‍, വിനയ് എന്നീ വിദ്യാര്‍ദ്ധികള്‍ ചേര്‍ന്ന് ഒരു നാടന്‍ പാട്ട് പാടി.
വിദ്യാരംഗം കണ്‍ വീനര്‍ സൂരജ് .കെ.എസ്. സ്വാഗതവും, ജൊജി നന്ദിയും പറഞ്ഞു.

Tuesday, July 13, 2010

അമീന്‍ ടാഗൊര്‍ പ്രതിഭ

ടഗൊര്‍ പ്രതിഭാ പുരസ്കാരം 2010 മുഹമ്മദ് അമീന്


പശ്ച്ചിമ കൊച്ചിയിലെ പ്രശസ്തമായ ടാഗൊര്‍ ലൈബ്രറി അവധികാലത്ത് സംഘടിപ്പിച്ച പ്രതിദിന പ്രശ്നൊത്തരി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ,“ടാഗൊര്‍ പ്രതിഭാ പുരസ്കാരം “ 10 E ഡിവിഷനിലെ മുഹമ്മെദ് അമീന്‍ കരസ്ഥമാക്കി.പതിനാറ് സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് അമീന്‍ ഈ ബഹുമതി നേടിയത്. ബഹുമാനപ്പെട്ട ജസ്റ്റീസ് ശ്രീ. കെ. സുകുമാരന്‍ ടാഗൊര്‍ പ്രതിഭാ പുരസ്കാരം അമീന് സമ്മാനിച്ചു.

മുഹമ്മെദ് അമീന്‍ ബ്ലൊഗിനു വേണ്ടി എഴുതിയ വായന അനുഭവം വായിക്കുക.



വായന ; തലമുറകളുടെ സൌഭാഗ്യം !













വായന സംസ്ക്കാരത്തിന്റെ അടിത്തറയാണ് .വളരുന്ന മലയാളത്തലമുറയുടെ കരുത്തും,കര്‍മ്മശേഷിയും വായനയിലൂടെ വളര്‍ത്തിയെടുക്കേണ്ടതാണ് . ‘ കാവ്യ ശാസ്ത്ര വിനൊദ കാലൊ ഗച്ചതി ധീമനാം വ്യസനെനതു


മൂര്‍ഖണാം നിദ്രയാ കാഹേതുവാ ‘എന്നൊരു സംസ് ക് റ്ത പദ്യ ശകലമുണ്ട്. മൂഢന്മാര്‍ ഉറങ്ങിയും, ദു:ഖിച്ചും ജീവിതം കഴിച്ചു കൂട്ടുംബൊള്‍പണ്ഡിതന്മാര്‍ കാവ്യശാസ്ത്രങ്ങള്‍ വായിച്ചാസ്വതിച്ച് സമയം കഴിക്കുന്നു എന്നാണിതിന്റെ അര്‍ത്ഥം. ഞ്ജാനാര്‍ത്ഥനത്തിന്റെ അഥവാ വായനയുടെ പ്രാഥാന്യം വ്യക്തമാക്കുന്ന വരികളാണിവ.വായനാ ശീലത്തിന്റെ മഹിമ ഉരുവിട്ടുറപ്പിക്കുന്ന ഈ വരികള്‍ ഉത്തിഷ്ഠമാന്മാരായ ആരുടെ സ്മ്രിതി മണ്ഡലത്തില്‍ നിന്നും മാഞ്ഞുപൊകാന്‍ പാടില്ലാത്തതാണ് .



തലമുറകള്‍ ആര്‍ജിച്ചു വെച്ച അറിവിന്റെ വന്‍ കരുതലുകളാണ് പുസ്തകങ്ങള്‍.അവ ഭൂതകാലത്തിലെക്ക് മാത്രമല്ല ,ഭാവികാലം സഫലമാകുന്നതിലേക്കും വിരല്‍ ചൂണ്ടുന്നു.പുസ്തകം വളര്‍ത്തിയ ഒരുപാടു മഹാന്മാര്‍ നമുക്ക് ചുറ്റുമുണ്ട്. ഗാന്ധിജി,എബ്രഹാം ലിങ്കണ്‍,മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.



ടെലിവിഷന്‍, തുടങ്ങിയ ദ്ര്ശ്യ ശ്രാവ്യ മാധ്യമങ്ങളുടെ പ്രചാരം വായനാ ശീലത്തെ ബാധിക്കുന്നു എന്നൊരു അഭിപ്രായമുണ്ട്. ഇത് ഒരു പരിധി വരെ ശരിയാണെങ്കിലും അതിനെ മറികടക്കാന്‍ നമുക്ക് കഴിയണം. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം കുട്ടികളിലെ വായനാ ശീലത്തെ പ്രൊത്സാഹിപ്പിക്കുകയാണ് .ഭൌതികമായ വിശപ്പിനെ ഭക്ഷണം പൊലെ ,ആന്മീയമായ വിശപ്പിനുള്ള പരിഹാരമാണ് പുസ്തകങ്ങള്‍.അവയെ ഫലപ്രദമായി ഉപയൊഗിക്കാന്‍ നമുക്ക് സാധിക്കണം. “വായിച്ചു വളരുക എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം !

Tuesday, July 6, 2010

കവിത


ഹ്യദയ രാഗം

അരുണ്‍ ലാല്‍

10 F

ദുബായില്‍
‍സംഗീത അദ്ധ്യാപകനായി ജൊലി ചെയ്യുന്ന ശ്രീ ലാലിന്റെ മകനാണ് അരുണ്‍ ലാല്‍.
ബ്ലൊഗില്‍ അരുണ്‍ ലാലിന്റെ രണ്ടാമത്തെ കവിതയാണ് പ്രസിദ്ധീകരിക്കുന്നത്.
ആയിരം പൂക്കള്‍ വിടരുന്നൊരീ നാട്ടില്‍,
ആയിരം പക്ഷികള്‍ പാറുന്നൊരീ നാട്ടില്‍,
തെളിയുന്ന ദീപമായ് , ഒഴുകുന്ന പുഴയായ്
എന്‍ ഗാനം ഉണരുന്നു, ഈ പ്രഭാതത്തില്‍.

ആടിയുലയുന്ന കാറ്റിനുമുണ്ടൊരു പൊന്‍ പ്രഭാതത്തിന്‍ സ്വര മാധുര്യം !
ഗാനത്തിന്‍ താളമായ് , താളത്തിന്‍ ശ്രുതിയായ് ഉണരുന്നു, ഉണരുന്നു പൊന്‍ പുലരി.

വിടരുന്ന പുലരിയെ വരവേല്‍ക്കുവാനായ്
ഉണരുന്നു പൂമൊട്ടുകള്‍ !
ധ്രുതു വിതറിക്കൊണ്ട് വരുന്നു പൊന്‍ പുലരി
മയങ്ങുന്ന പുലരിയെ തൊട്ടുണര്‍ത്തും നേരം,
പൊന്‍ വെളിച്ചം പടരുമീ വീഥിയില്‍
കല്യാണി രാഗം മൂളും നേരം ഉണരും വീഥിയില്‍ ചിരി തൂകും പുലരി!

വിടരും നേരം പൊന്‍ പുലരി തൂകും
പൊന്‍ ഐശ്വര്യമാം സ്വരരാഗ തീര്‍ഥം !
ഐശ്വര്യത്തിന്‍ ചാര്‍ത്തണിയും പൊന്‍ പ്രഭാതം.

വിടരുന്ന നേരത്ത് തെളിയുന്ന ദീപമായ്
ഉണരും കേരള നാട് .
കേരള നാട്ടില്‍ ഐശ്വര്യം തൂകും കേരളീയരുടെ പാട്ട്,
പൊന്‍ വെളിച്ചം തൂകും ഐശ്വര്യത്തിന്‍ പുലരി.

ഒഴുകുന്ന അരുവിക്കുണ്ടൊരു പൊന്നഴക്
വീശുന്ന കാറ്റിനുണ്ടൊരു ധ്രുതു തൂകുന്ന നറു സുഗന്ധം.
അഴകിന്‍ ദേവതയാം പുലരി എന്നെ നൊക്കി പുഞ്ചിരിക്കും നേരം
മമ ഹ്യദയത്തില്‍ ഉണരും കവിത !
രാഗത്തില്‍ ,രാഗ താളത്തിലുണരും പുലരി !
പൊന്‍ ഐശ്വര്യം തൂ‍കും നേരം
പൊന്‍ രാഗത്താല്‍ എതിരേല്‍ക്കും കേരളീയര്‍.
പൊന്‍ വിടരും പൊന്‍ നാട്ടില്‍ പൊന്‍ പുലരി വരവായി !

Sunday, July 4, 2010

സെമിനാര്‍

കുട്ടികളെ ഉത്തമരാക്കുകയാണ് അധ്യാപകരുടെ ലക്ഷ്യം
മയ്യനാട് ശശികുമാര്‍
കുട്ടികളില്‍ ദേവഭാവം വളര്‍ത്താന്‍ അധ്യാപകര്‍ ശ്രമിക്കണം.അതിനാല്‍ അധ്യാപകര്‍ ദേവഭാവം ഉള്‍ക്കൊള്ളണമെന്ന് ശ്രീ മയ്യനാട് ശശികുമാര്‍ പറഞ്ഞു. പള്ളൂ‍രുത്തി എസ്.ഡി.പി. വൈ ബൊയ്സ് സ്കൂളില്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്ധകാരത്തെ നിരൊധിക്കാനുള്ള കരുത്ത് അധ്യാപകനുണ്ടാകണം.വിദ്യാര്‍ദ്ധികളില്‍ സഹകരണ മനൊഭാവവും, സമഭാവനയും വളര്‍ത്തണം.അധ്യാപകര്‍ക്ക് അസമത്വവും, പക്ഷപാതവും പാടില്ല. അധ്യാപകര്‍ സദ്ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും , അവ വിദ്യാര്‍ഥികളിലേക്ക് പകരുകയും ചെയ്യണം.അധ്യാപകരുടെ നീതിബൊധം സമൂഹത്തെ ബാധിക്കുമെന്നതിനാല്‍ പ്രവര്‍ത്തനം മാത്രുകാപരമാ‍യിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Friday, June 25, 2010

കാണാക്കാഴ്ച്ചകള്‍ - നാടകം - അവലൊകനം



ജൂണ്‍ 23 ബുധന്‍ .എസ്.ഡി.പി .വൈ.ബൊയ്സ് ഹൈസ്കൂള്‍ അങ്കണം അന്ന് വ്യത്യസ്തമായ ഒരു നാടക അനുഭവത്തിന് സാക്ഷ്യം വഹിച്ചു.തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ സന്യാസികളും,അനുയായികളും “കാണാക്കാഴ്ച്ചകള്‍ “ എന്ന നാടകം സ്കൂള്‍ സമക്ഷം അവതരിപ്പിച്ചു.അധ്യാപകരേയും,വിദ്ധ്യാര്‍ത്ഥി‍കളേയും ,ചിരിപ്പിച്ചും,ചിന്തിപ്പിച്ചു,വിഭ്രമിപ്പിച്ചും,അംബരപ്പിച്ചും ഒരു നാടകത്തിന്റെ എല്ലാവിധ ഭാവവിസ്മയങ്ങളും കാണികളിലേക്ക് ആവാഹിച്ച് നാല്‍പ്പത് മിനുറ്റ് നേരം നാടകം അരങ്ങില്‍ നിറങ്ങു നിന്നു.കാസര്‍കൊഡ് നിന്നാരംഭിച്ച നാടക സംഘത്തിന്റെ പര്യടനം കൊച്ചിയിലെത്തിയപ്പൊഴാണ് എസ്.ഡിപി.വൈ സ്കൂളില്‍ വേദി ഒരുങ്ങിയത് . പള്ളുരുത്തി എസ്.ഡി.പി.വൈ .ബൊയ്സ് ഹൈസ്ക്കൂളിലെ അധ്യാപകനായ ശ്രീ .പി. കെ.ഭാസി മാസ്റ്റര്‍ എഴുതിയ , നാടകത്തിന്റെ അവലൊകനം വായിക്കുക.


അശാന്തിയൂടെ തീരം വിട്ട് ശാന്തി തീരം തേടാന്‍
ശാന്തിഗിരിക്കാര്‍

പി.കെ. ഭാസി മാസ്റ്റര്‍


“ബുദ്ധിയുള്ളൊര്‍ നിങ്ങള്‍ മിണ്ടാതിരിക്കുകില്‍ മിണ്ടുന്ന ഞാനൊരു മണ്ടനാകാം.രാജാവ് നഗ്ന്നനാണ് എന്ന് വിളിച്ചു പറഞ്ഞ കുട്ടി മണ്ടനായില്ല. നാമെല്ലാം മണ്ടരാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കാതിരിക്കാന്‍ നേരില്‍ നിന്നും ഒളിച്ചു കളി നടത്തുംബൊള്‍ ഇങ്ങനെ കുറെ കുട്ടികള്‍ വേണ്ടി വരും നമ്മുടെ കള്ളി വെളിച്ചത്താക്കാന്‍ !


ശാന്തിഗിരി ആശ്രമത്തിലെ അന്തേവാസികളും,ശ്രീ കരുണാകര ഗുരുവിന്റെ ശിഷ്യന്മാരും ചേര്‍ന്ന് ജന സമക്ഷം അവതരിപ്പിച്ചു വരുന്ന നാടകത്തിലെ ‘കാഴ്ച്ചകള്‍‘ ,“ കാണാ‍കാഴ്ച്ചകള്‍ തന്നെയാണൊ ? പലതും കണ്ടിട്ടുംനമ്മള്‍ കാണാത്തവരെപ്പൊലെ മണ്ടനാവാതിരിക്കുവാന്‍ ശ്രമിക്കുകയല്ലേ? അതാണ് അവര്‍ നമുക്ക് മുന്നില്‍ തിരിച്ചു വെച്ച നാല്‍പ്പത് മിനുറ്റ് നീള്‍മുള്ള കണ്ണാടി.
മണ്ണ് പൊന്നാണ് ,അത് അമ്മക്ക് ദെഹമാണ് ,വിറ്റ് വിറ്റ് ആ ദേഹവും വില്‍ക്കരുത് . കുന്നുകളെ നിരത്തി ടിപ്പര്‍ ലൊറിയില്‍ കയറ്റികൊണ്ട് പൊകുന്നതിനേയും, മക്കളെ ഡൊക്ടറും , എഞിചിനീയറുമക്കാന്‍ വെംബല്‍ കൊള്ളുന്ന മാതാപിതാക്കളൊട് അവരെ നന്മയുള്ള മനുഷ്യരായി വളര്‍ത്താനും,വെട്ടിമാറ്റണം, വെട്ടിമാറ്റണം പച്ച മംസമല്ല, വെട്ടിമാറ്റണം കെട്ടവാസനകള്‍, യന്ത്രങ്ങളാ, നിങ്ങള്‍ തന്ത്രങ്ങളറിയുന്നില്ല “. തുടങ്ങിയ മൂര്‍ച്ചയെറിയ വാക്കുകള്‍ കൊണ്ട് നമ്മിലെ നമ്മളെ തിരിച്ചറിയാനും കാണാക്കാഴ്ച്ചകള്‍ ശ്രമിക്കുന്നു.
സാധാരണ തെരുവു നാടകങ്ങള്‍ പാതി മനസ്സിലാകതെ രസം കെടുത്തുംബൊള്‍ കണ്ണുചിമ്മാതെ ,ചെവി വട്ടം പിടിച്ച് ശ്വാസം പൊലും വിടാതെ നമ്മള്‍ കാഴ്ച്ചക്കാര്‍ ( സ്ക്കൂള്‍ കുട്ടികള്‍ പൊലും ) ഇരിക്കുംബൊള്‍ കാണാകാഴ്ച്ചകള്‍ വിജയിക്കുന്നു.
കാസര്‍കൊഡ് നിന്നും തുടങ്ങി തെരുവൊരങ്ങളും , വിദ്യാലയങ്ങളും നാടക ശാലകളുമൊക്കെ നേര്‍ക്കാഴ്ച്ചകള്‍ നിറച്ച് ശാന്തിഗിരി ആശ്രമക്കാര്‍ മലയാളികളെ ഭാരതീയരെ ലൊകജനതയെ ചില കാര്യങ്ങള്‍ വിളിച്ചറിയിക്കുന്നു.ഭീകരവാതം, കുടൂബ സാമൂഹ്യ ജീവിതത്തിലെ തകര്‍ച്ചകള്‍ ,ലഹരി മരുന്ന് , ആഗൊളതാപനം,വനനശീകരണം, അന്തരീക്ഷ മലിനീകരണം ഇങ്ങനെ അവര്‍ പറയാത്തതൊന്നും ഇല്ലെന്ന് നമ്മള്‍ മനസ്സിലാക്കുന്നിടത്ത് ആ നാടകം ഒരു തെരുവ് നാടകമായല്ല മനുഷ്യമനസ്സിലെ അന്തര്‍നാടകങ്ങളെ പുറത്തു കൊണ്ട് വരുകയാണ് ചെയ്യുന്നത് നമുക്ക് തിരിച്ചറിവുണ്ടാകുന്നു.

പുകവലി വിരുദ്ധദിനം

24/o6/2010
സ്കൂള്‍ അസംബ്ലിയില്‍ പുകവലി വിരുദ്ധ പ്രചരണം നടത്തി. ശ്രീ.സന്തൊഷ് മാസ്റ്റര്‍ പ്രസംഗിച്ചു.ഒംബതാം ക്ലാസ് വിദ്ധ്യാര്‍ദ്ധി ആദര്‍ശ് പുകവലി ക്കെതിരെ പ്രസംഗിച്ചു.പുകവലി വിരുദ്ധ പ്രതിജ്ഞ ഹെഡ് മാസ്റ്റെര്‍ ശ്രീ കെ.എന്‍.സതീശന്‍ മാസ്റ്റെര്‍ ചൊല്ലി കൊടുത്തു.ഇതിനൊടനുബന്ധിച്ച് ഒരു പൊസ്റ്റര്‍ രചനാ മത്സരം നടത്തി.

Wednesday, June 23, 2010

അബിന്‍ പീറ്ററിന് അനുമൊദനം

എസ്.എസ് എല്‍. സി.പരീക്ഷയില്‍ എല്ല വിഷയങ്ങള്‍ക്കും എ പ്പ്ലുസ് നേടി പ്രശസ്ത വിജയം കൈവരിച്ച അബിന്‍ പീറ്ററിനെ സ്കൂള്‍ സ്റ്റാഫ് അംഗങ്ങളും, വിദ്യാര്‍ദ്ധികളും ചേര്‍ന്ന് അനുമൊദിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ സതീശന്‍ മാസ്റ്റെര്‍ അനുമൊദന പ്രസംഗം നടത്തി.ഒരു സാധാരണ കുടുംബത്തില്‍ വളരുന്ന അബിന്‍ പീറ്റര്‍ ഈ പ്രശസ്ത വിജയം നേടിയത് കഠിനമായ പരിശ്രമം കൊണ്ടാണെന്നും, ഇക്കാര്യം എല്ലാ വിദ്യാര്‍ദ്ധികളും മാത്രുകയാക്കണമെന്നും അദ്ദെഹം പറഞ്ഞു.സ്റ്റാഫിന്റെ വകയായ ഉപഹാരവും, ക്യാഷ് അവാര്‍ഡും ഹെഡ് മാസ്റ്റെര്‍ അബിന്‍ പീറ്ററിനു സമ്മാനിച്ചു.അബിന്റെ ക്ലാസ്സ് റ്റീച്ചറായിരുന്ന ശ്രീകലാഭാനു മാസ്റ്ററും അവാര്‍ഡ് സമ്മാനിച്ചു.ശ്രീ ഭാസി മാസ്റ്ററും അനുമൊദന പ്രസംഗം നടത്തി.അബിന്‍ പീറ്റര്‍ അനുമൊദനങ്ങള്‍ക്ക് നന്ദി പറഞ്ഞു.
ദൈവമാണ് തന്റെ വിജയത്തിനു കാരണമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അബിന്‍ പീറ്റര്‍ പറഞ്ഞു.ഉറക്കെ വായിക്കുന്നത് ശീലമാക്കണമെന്ന് അബിന്‍ വിദ്യാര്‍ദ്ധികളൊട് പറഞ്ഞു.ഉറക്കെ വായിക്കുംബൊള്‍ ശ്രദ്ധയും ഏകാഗ്രതയും കിട്ടും, മനസ്സില്‍ പതിയും. പരിശ്രമിച്ചാല്‍ എല്ല്ലാവര്‍ക്കും ഉന്നത വിജയം നേടാമെന്ന് അബിന്‍ പറഞ്ഞു.
അനുമൊദന ചടങ്ങില്‍ അബിന്‍ പീറ്ററിന്റെ മാതാപിതാക്കളും പങ്കെടുത്തു.

Saturday, June 5, 2010

ആദര്‍ശിനു സമ്മാനം

കൈരളി വിജ്ഞാന പരീക്ഷയില്‍ 9-)0 ക്ലാസ്സ് വിധ്യാര്‍ഥി ആദര്‍ശ് വിജയിച്ചു.സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ആദര്‍ശിനു സമ്മാനം നല്‍കി.

പരിസ്ഥിതി ദിനാചരണം

ജൂണ്‍ 5 ശനി
പരിസ്ഥിതി സംരക്ഷിച്ച് ഭൂമിയിലെ ജീവജാലങ്ങളെ നിലനിറുത്തുക എന്ന ആഹ്വാനം വിദ്യാര്‍ദ്ധികള്‍ക്ക് നല്‍കിക്കൊണ്ട് സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.
പരിസ്ഥിതി ദിനാചരണ സമ്മേളനം എസ് ഡി.പി വൈ.ബൊയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന്‍ ശ്രീ സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റെര്‍ ശ്രീ കെ.എന്‍ സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ശ്രീ എന്‍.എസ്.റൊഷന്‍ ( പ്രസിഡന്റ്, പി.ടി.എ ) ആശംസ പ്രസംഗം നടത്തി.9-)0 ക്ലാസ് വിദ്യാര്‍ഥി അരുണ്‍ പ്രദീപും പ്രസംഗിച്ചു.ശ്രീ ബിബിന്‍ മാസ്റ്ററും പരിസ്ഥിതി ക്ലബ് അംഗങ്ങളും ചേര്‍ന്ന് പരിസ്ഥിതി ഗാനം ആലപിച്ചു. പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേത്രുത്വത്തില്‍ സ്കൂള്‍ പരിസരത്ത് മരത്തൈകള്‍ നട്ടുപിടിപ്പിച്ചു.

Tuesday, June 1, 2010

പ്രവേശനൊത്സവം







2010 ജൂണ്‍ ഒന്നാം തിയതി.
രാവിലെ 9.45
എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂള്‍ കവാടത്തില്‍ പുതിയ അദ്ധ്യായനവര്‍ഷത്തിന്റെ സുഗന്ധം പരന്നു.ചെണ്ട മേളം ഉയര്‍ന്നു.പ്രവേശനൊത്സവത്തിന്റെ കാഹളം.പുതിയ ഉടുപ്പും,പുതിയ ബാഗും,പുതിയ പുസ്തകങ്ങളുമായി ബാല്യകൌമാരങ്ങള്‍ അക്ഷരതിരുമുറ്റത്തേക്ക് വലതുകാല്‍ വെച്ചു കയറുന്നു.
സ്കൂള്‍ അങ്കണത്തില്‍ നടന്ന പ്രവേശനൊത്സവ ചടങ്ങില്‍ കൊച്ചി കൊര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ശ്രീ ടി.കെ ഷംസുദ്ദിന്‍ അധ്യക്ഷത വഹിച്ചു.പ്രവേശനൊത്സവം പള്ളൂരുത്തിയുടെ ബഹുമാനപ്പെട്ട എം.എല്‍.എ.ശ്രീ സി.എം.ദിനേശ് മണി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ എന്‍.എസ് റൊഷന്‍, പി.ടി.എ.അംഗം ശ്രീ ജയിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ് മാസ്ടര്‍ ശ്രീ കെ എന്‍.സതീശന്‍ സ്വാഗതവും,ശ്രീ എം.എന്‍.സന്തൊഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.ചെണ്ടമേളത്തിന്റെ അകമ്പടിയൊടെയാണ് നവാഗതരായ വിദ്യാര്‍ഥികളെ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് മധുരപലഹാരം നല്‍കി സന്തൊഷിപ്പിച്ചു.

Saturday, May 15, 2010

SSLC Toppers

എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം നേടിയ മിടുക്കന്മാര്‍.

1.Saheel.P.Y........... A+ A+ A+ A+ A+ A+ A+ A+ B+ A+ ( 9 A+, 1B+)

2.Arundas...............A+ A+ A A+ A+ A A A+ A+ A+ ( 7A+, 3A)

3.Shibil .P.B.............A A+ A+ A+ A+ A A+ A+ A A+ ( 7A+, 3A)

4.Freddy K.K .........A+ A+ A+ A A A A A+ A+ A+ ( 6A+, 4A)

5.Arun.V.S...............A A+ A A+ A A A A+ A A+ (4A+ ,6A)

Friday, May 14, 2010

സ്വര്‍ണ്ണത്തിളക്കം


എല്ലാ വിഷയങ്ങള്‍ക്കും എ പ്ലുസ് കരസ്ഥമാക്കിയ അബിന്‍ പീറ്റര്‍
പള്ളുരുത്തി ,AKG റൊഡില്‍ കൊന്നൊത്ത് വീട്ടില്‍ കെ.പി.ജൊയിയുടേയും, ടി.ജെ.മെഴ്സിയുടെയും മകന്‍.സയന്‍സ് ഗ്രൂപ്പ് ( കംബ്യൂട്ടര്‍) ന് ചേരും. ഇലക്ട്രൊണിക്സ് എഞിചിനീയറാകാന്‍ ആഗ്രഹം.
ചിട്ടയൊടെയുള്ള പഠനമാണ് അബിന്‍ പീറ്ററിന്റെ വിജയരഹസ്യം.പാഠഭാഗങ്ങള്‍ അന്നന്നു തന്നെ പഠിക്കുമായിരുന്നു.ആഴ്ചതൊറും റിവിഷന്‍ നടത്തുമായിരുന്നു.ടൈം ടേബിള്‍ തയ്യാറാക്കിയാണ് പഠിച്ചത് .ഫെബ്രുവരി മാസം വരെ ദിവസേന മൂന്നു മണിക്കൂര്‍ മാത്രമേ പഠിച്ചിരുന്നുള്ളു.മാര്‍ച്ചില്‍ പഠന സമയം 5 മണിക്കൂ‍റായി വര്‍ധിപ്പിച്ചു.രാവിലെ 6 മുതല്‍ 7.30 വരെ.വൈകീട്ട് 5 മുതല്‍ 9.30 വരെ.ക്രിത്യമായി പഠിച്ചിരുന്നതു കൊണ്ട് പരീക്ഷാദിവസങ്ങളില്‍ ഒരു ടെന്‍ഷനുമുണ്ടായിരുന്നില്ല എന്ന് അബിന്‍ പറയുന്നു. അച്ചനും , അമ്മയും സര്‍വവിധ പിന്തുണയും തന്നതായി അബിന്‍ പറഞ്ഞു.


Monday, May 3, 2010

വിജയ ശതമാനം 88.59

പരീക്ഷ എഴുതിയ 307 വിദ്യാര്‍ഥികളില്‍ 272 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി.വിജയശതമാനം 88.59 . നിലവാരം മെച്ചപ്പെടുത്തേണ്ടവര്‍ മുപ്പത്തിഅഞ്ചുപേര്‍.
അബിന്‍ പീറ്റര്‍ . കെ.ജെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലുസ് കരസ്ഥമാക്കികൊണ്ട് നമ്മുടെ സ്ക്കൂളില്‍ ചരിത്രം സ്ര്ഷ്ഠിച്ചു. എ പ്ലുസ് കരസ്ഥമാക്കുന്ന എസ്.ഡി.പി.വൈ.ബൊയ്സിലെ ആദ്യ വിദ്യാര്‍ഥിയാണ് 10 എ യിലെ അബിന്‍പീറ്റര്‍.
അബിന്‍ പീറ്ററിന് എസ്.ഡി.പി.വൈ.ബൊയ്സ് സ്കൂളിന്റെ അഭിനന്ദനങ്ങള്‍!
ഉന്നത പഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികളേയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.അതൊടൊപ്പം നീഡ് ഇമ്പ്രൊവ്മെന്റ് വിഭാഗത്തില്‍ പ്പെട്ട 35 വിദ്യാര്‍ഥികളൊട് ഒരു പ്രത്യേക കാര്യം പറയുവാനുണ്ട്. നിങ്ങള്‍ നിരാശപ്പെടേണ്ട ഒരു കാര്യവും സംഭവിച്ചിട്ടില്ല.മെയ് 15 ന് നടക്കുന്ന സേ പരീക്ഷയില്‍ പങ്കെടുത്ത് ഗ്രേഡ് ഉയര്‍ത്തുവനുള്ള അവസരം ശരിക്കും പ്രയൊജനപ്പെടുത്തുവാന്‍ അഭ്യര്‍ഥിക്കുന്നു. ഈ മാസം തന്നെ റിസല്‍ട്ട് വരും. അപ്പൊള്‍ ജൂണില്‍ തന്നെ നിങ്ങള്‍ക്ക് മറ്റുള്ളവരൊടൊപ്പം നിങ്ങളാഗ്രഹിക്കുന്ന ഉന്നത പഠനത്തിന് ചേരാന്‍ കഴിയും. വീണ്ടും നന്നായി പരിശ്രമിക്കുക. നിങ്ങള്‍ക്കും വിജയാ‍ശംസകള്‍!

SSLC RESULT

Number of students appeared : 307
Elligible for higher studies : 272
Need improvement : 35
Percentage of pass : 88.59
Full A+ : Ebin Peter K.J( 380001)

Tuesday, March 16, 2010

Sendoff meetting 2010

യാത്രയയപ്പ് സമ്മേളനം

12/03/2010, വെള്ളിയാഴ്ച്ച. രാവിലെ 10.30
ശ്രീമതി ടി.ജി.പന്മജ ടീച്ചറിനു യാത്രയയപ്പ്
ഹെഡ് മാസ്റ്റര്‍ ശ്രീ സതീശന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ആരംഭിച്ചു.ശ്രീബിബിന്‍ മാസ്റ്റര്‍ പ്രാര്‍ഥനാഗാനം ആലപിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഇന്ദിരടീച്ചെര്‍ ചടങ്ങിന്സ്വാഗതം ആശംസിച്ചു.
അധ്യാപകരായ ബിബിന്‍,സന്തൊഷ്,ഭാസി,കലാഭാനു,രമാദേവി,അംബിളി,ലീന,ഷീല ,ധന്യ, അനധ്യാപകരായ പൊന്നപ്പന്‍, തമ്പി എന്നിവര്‍ ആശംസകള്‍ പറഞ്ഞു.സ്റ്റാഫ് അംഗങ്ങള്‍ പാട്ടുപാടിയും ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
സ്റ്റാഫിന്റെ വക സ്നേഹൊപഹാരം രമാ‍ദേവി ടീച്ചെര്‍ പന്മജടീച്ചറിനു സമ്മാനിച്ചു. സ്വീകരണത്തിനു പന്മജ ടീച്ചര്‍ നന്ദി പറഞ്ഞു. എസ്.ഡി.പി.വൈ.ല്‍ ജൊലിക്കു ചേര്‍ന്നതു മുതലുള്ള അനുഭവങ്ങള്‍ ടീച്ചര്‍ പങ്കുവെച്ചു.ഈ ചടങ്ങില്‍ ഇരുന്നപ്പൊഴാണ് വിരമിക്കുകയാണ് എന്ന തൊന്നലുണ്ടായതെന്നും, ഇപ്പൊഴാണ് വിഷമം തൊന്നുന്നതെന്നും ടീച്ചെര്‍ പറഞ്ഞു. എല്ലവരും പ്രകടിപ്പിച്ച സ്നേഹത്തിനും, ആദരവിനും,ആ‍ശംസകള്‍ക്കും ടീച്ചര്‍ നന്ദി പറഞ്ഞു.
ഡപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് ശ്രീമതി ഗിരിജമ്മ ടീച്ചര്‍ ക്രുതഞത പറഞ്ഞു. സമ്മേളനത്തിനു ശേഷം സ്റ്റാഫിന്റെ വക സ്നേഹവിരുന്നും നടത്തി.

Monday, March 15, 2010

SSLC 2010

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങി. 307 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത് .
ഇതില്‍ ഏഴ് IED വിദ്യാര്‍ഥികളും ഉണ്ട് .

Monday, March 8, 2010

വാര്‍ഷിക പരീക്ഷകള്‍ തുടങ്ങി.കനത്ത അന്തരീക്ഷ താപത്തെ അവഗണിച്ചു കൊണ്ട് വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ മുഴുകിയിരിക്കുന്നു.ഒരു അധ്യായന വര്‍ഷം കൂടി പരിസമാപ്തിയിലേക്ക് .5 മുതല്‍ 9 വരെ ക്ലാസ്സുകളുടെ വാര്‍ഷിക പരീക്ഷയാണ് നടക്കുന്നത് .
എസ് .എസ്. എല്‍ .സി.പരീക്ഷ.
307 വിദ്യാര്‍ഥികളാണ് ഇപ്രാവശ്യം പരീക്ഷയെഴുതുന്നത് .ഐ.ടി പ്രായൊഗിക പരീക്ഷ എന്ന കടമ്പ കടന്നു. ഇനി തിയറി പരീക്ഷ . മാര്‍ച്ച് 15 ന് ആരംഭിക്കുന്നു. ആ ദിവസത്തിനു വേണ്ടി തയ്യാറെടുക്കുകയാണു അവര്‍.

Friday, February 26, 2010

പന്മജ ടീച്ചറിന് ആശംസകള്‍ !






ആചാര്യ ദേവൊ ഭവ:




സാമൂഹ്യശാസ്ത്ര അധ്യാപികയായിഎസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂളില്‍ 28 വര്‍ഷകാലം സേവനമനുഷ്ടിച്ച ശേഷം ശ്രീമതി ടി.ജി.പന്മജടീച്ചര്‍ മാര്‍ച്ച് 31 ന് വിരമിക്കുകയാണ് .ശ്രീമതി പന്മജടീച്ചറിന് സ്നേഹാ‍ദരങ്ങളും, ആശംസകളും ,നന്മകളും നേരുന്നു.ടീച്ചറുടെ ജീവിതകാലം ഐശ്വര്യസംബൂര്‍ണമായിരിക്കട്ടെ !

11/11/1954 ല്‍ ത്രിശൂര്‍ ജില്ലയിലെ പടിയം എന്ന ഗ്രാമത്തിലാണ് പന്മജ ടീച്ചര്‍ ജനിച്ചത്.അച്ചന്‍ തണ്ടാശ്ശേരി ഗൊപി. അമ്മ സുഭദ്ര.മുറ്റിച്ചൂര്‍ പ്രൈമറി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം.പെരിങ്ങൊട്ടുകര സെറാഫിക് കൊണ്വെന്റില്‍ എസ്.എസ്.എല്‍.സി.വരെ പഠിച്ചു.കലാലയ ജീവിതം എസ്.എന്‍.കൊളെജ് നാട്ടികയില്‍.ബി.എ.,ബി.എഡ്.ബിരുദം നേടിയ ശേഷം 1981ല്‍ എസ്.ഡി.പി.വൈ.സ്കൂളില്‍ ജൊലിയില്‍ പ്രവേശിച്ചു.

ത്രുശ്ശൂര്‍ ജില്ലയിലെ പടിയം, കൊവില്‍ പറംബില്‍ ശ്രീ കെ.പി. ദിനേശന്‍ മാസ്റ്ററാണ് ഭര്‍ത്താവ്. പള്ളൂരുത്തി ഗവ. യു.പി .സ്കൂളില്‍ നിന്നുമാണ് അദ്ദേഹം വിരമിച്ചത്.

നീതുവും, നിഖിലും മക്കള്‍.മകള്‍ നീതുവിന് ബി.ടെക്ക് ( ഐ.ടി.) ബിരുദം.ഇപ്പൊള്‍ , സൊഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഭര്‍ത്തവിനൊപ്പം ദുബായില്‍. മകന്‍ നിഖില്‍ ഡിപ്ലൊമ മെക്കനിക്കല്‍ എഞ്ചിനെയര്‍.കാക്കനാട് ടൈക്കൊ എലക്റ്റ്രൊണിക്ക്സില്‍ ജുനിയര്‍ എഞ്ചിനിയര്‍(ഗ്രേഡ് 2).

കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തൊളം പന്മജടീച്ചര്‍ ഞങ്ങളുടെ കുടുംബാംഗമായിരുന്നു. ടീച്ചറുടെ നന്മക്കും,സ്നേഹത്തിനും,സഹവര്‍ത്തിത്വത്തിനും,സഹകരണത്തിനും ഞങ്ങള്‍ ‍സഹപ്രവര്‍ത്തകരും, വിദ്യാര്‍ഥികളും ഹ്രുദ്യമായ നന്ദി അറിയിക്കുന്നു.


“ ശ്രീമതി പന്മജടീച്ചറിനും , കുടുംബത്തിനും എല്ലാ നന്മകളും,ഐശ്വര്യവും, ഭവിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.“




























Sunday, February 21, 2010

മഹൊത്സവം

ശ്രീ ഭവാനീശ്വര മഹാദേവ ക്ഷേത്രത്തില്‍ മഹൊത്സവം


പള്ളൂരുത്തി ശ്രീഭവാനീശ്വര മഹാദേവക്ഷേത്രമഹൊത്സവം 20 നു രാത്രി 10നു കൊടികയറി.ഇനി പത്തു നാള്‍ പള്ളുരുത്തി മഹൊത്സവ ലഹരിയിലാറാടും.ഏഴാം ദിവസമാണു പൂയമഹൊത്സവം.മാര്‍ച്ച് 2നു പതിനൊന്നാം ദിവസം ആറാട്ടു മഹൊത്സവം. കേരളത്തിലെ തലയെടുപ്പുള്ള 15ഗജവീരന്മാര്‍ മഹൊത്സവത്തിനു എഴുന്നുള്ളും. ദിവസേന മൂന്നു വേദികളിലായി കലാപരിപാടികള്‍ നടക്കുന്നു എന്നതു പള്ളുരുത്തിയിലെ പ്രത്യേകതയാണു.


ശ്രീഭവാനീശ്വരന്റെ ചൈതന്യധാരകളാണ് എസ്.ഡി.പി.വൈ.സ്കൂളുകള്‍.


അതുകൊണ്ട് ഈ മഹൊത്സവം എസ്.ഡി. പി.വൈ.സ്കൂളുകളുടെ കൂടി ഉത്സവമാണു.


http://www.sdpy.org/


ഒന്നാം ദിവസം സംഗീത സാന്ദ്രം!



ശ്രീ ഭവാനീശ്വര മഹാദേവ ക്ഷേത്ര മഹൊത്സവത്തിടനുബന്ധിച്ചു കലാപരിപാടികള്‍ക്കു തിരശ്ശീല ഉയര്‍ന്നു. ശ്രീ എം.എം.ബിബിന്‍ മാസ് റ്റര്‍ അവതരിപ്പിച്ച സംഗീത കച്ചേരി കലാപ്രേമികള്‍ക്കു ഹ്രുദ്യമായ അനുഭൂതിയായി.എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂളിലെ സംഗീത അധ്യാപകനാണു ശ്രീ.ബിബിന്‍ മാസ് റ്റര്‍.


മഹൊത്സവ കലാപരിപാടികള്‍ സംഗീത കച്ചേരിയൊടെയാണു ആരംഭിക്കാറുള്ളത് .അന്തരിച്ച സംഗീതഞന്‍ കെ.എം.നടേശന്‍ മാസ്റ്ററുടെ സ്മരണക്കായാണ് ശ്രീ ബിബിന്‍ മാസ്റ്റര്‍ കച്ചേരി നടത്തുന്നത് .


“ ശ്രീ.ബിബിന്‍ മാസ്റ്ററിന് എസ്.ഡി. പി.വൈ.ബൊയ്സ് ഹൈസ്ക്കുളിന്റെ അഭിനന്ദനങ്ങള്‍ !“


Saturday, February 6, 2010

എസ്.ഡി.പി വൈ.ബൊയ്സ് ഹൈസ്കൂള്‍ 91-)0 വാര്‍ഷികം
28/01/2010 , വ്യാഴാഴ്ച്ച
രാവിലെ 10 ന് ഹെഡ് മാസ്റ്റെര്‍ പതാക ഉയര്‍ത്തി.
വൈകീട്ട് 6ന് പൊതുസമ്മേളനം തുടങ്ങി.
ശ്രീ. ഡൊമിനിക്ക് പ്രസന്റേഷന്‍ M.L.A. ഉദ്ഘാടനം ചെയ്തു. ശ്രീ എന്‍.എസ് രൊഷന്‍ ( പ്രെസിഡെന്റ്, പി.ടി.എ) അധ്യക്ഷം വഹിച്ചു. ശ്രീ വി കെ പ്രദീപ് ( സ്കൂള്‍ മാനേജെര്‍) , ശ്രീപി.ബി. സുജിത്, ശ്രീ.എം.ജി.സുരേന്ദ്രന്‍,ശ്രീ. പി.കെ പരമേശ്വരന്‍ ഇളയത് മാസ്റ്റെര്‍, ശ്രീ കെ .ജെ. ബെന്നി എന്നിവര്‍ ആശംസകള്‍ നല്‍കി.ശ്രീ.കെ.എന്‍ സതീശന്‍ (ഹെഡ് മാസ് റ്റര്‍) സ്കൂള്‍ റിപ്പൊര്‍ട്ട് വായിച്ചു.
വിരമിക്കുന്ന അധ്യാപിക ശ്രീമതി ടി.ജി.പന്മജ ടീച്ചറിനു യാത്രയയപ്പു നല്‍കി.ടീച്ചറിനു പി.ടി.എ.യുടെ ഉപഹാരം സ്കൂള്‍ മാനേജര്‍ സമ്മാനിച്ചു.
സ്കൂള്‍ ലീഡര്‍ ഫാറൂക്ക് ഖാന്‍ സ്വാഗതവും,സ്കൂള്‍ സ്പീക്കെര്‍ ആദെര്‍ശ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് രാത്രി പത്തു മണി വരെ കലാപരിപാടികള്‍ നടന്നു.